Assault | 'ജെനറല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയത് ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് മനോരോഗ കേന്ദ്രത്തില്‍ പൊലീസ് എത്തിച്ച യുവാവ്; കുത്തിയത് മാര്‍കറ്റിലെ ജോലിക്കാരനെ'
May 11, 2023, 17:24 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയത് ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് പൊലീസ്, കോഴിക്കോട്ടെ മനോരോഗ കേന്ദ്രത്തില്‍ എത്തിച്ച യുവാവാണെന്ന് വ്യക്തമായി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ഫാറൂഖ് (30) എന്ന യുവാവാണ് ഒരാളെ കുത്തി വീണ്ടും ആശുപത്രിയില്‍ പരാക്രമം കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ഇയാള്‍ പൊലീസിന് നേരെയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തതോടെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്. ഈ സമയമത്രയും ആശുപത്രി സംഘര്‍ഷ ഭരിതമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്. കാസര്‍കോട്ട് എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ച് ഇയാള്‍ രാത്രി തന്നെ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍കറ്റിലെ ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പിച്ചത്. കുത്തേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുവന്നത് അറിഞ്ഞാണ് ഫാറൂഖ് ആശുപത്രിയിലേക്ക് ഓടോറിക്ഷയില്‍ വന്ന് ഓടിക്കയറിയതും അക്രമം കാണിച്ചതും'.
ഫാറൂഖിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പൊലീസ് പറയുന്നത് ഇങ്ങനെ: 'മാര്‍കറ്റിലെ ജോലിക്കാരനായ അബൂബകര്‍ (53) എന്നയാളെയാണ് ഫാറൂഖ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ കുത്തിയത്. പരുക്കേറ്റ അബൂബകറിനെ ഓടിക്കൂടിയവര്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബൂബകറിനെ വീണ്ടും അക്രമിക്കാനായി ഫാറൂഖ് ജെനറല്‍ ആശുപത്രിയില്‍ എത്തിയതറിഞ്ഞ് കാസര്‍കോട് സിഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കുതിച്ചെത്തുകയും പരാക്രമം നടത്തുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാല്‍ ഇയാള്‍ പൊലീസിന് നേരെയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തതോടെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്. ഈ സമയമത്രയും ആശുപത്രി സംഘര്‍ഷ ഭരിതമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്. കാസര്‍കോട്ട് എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ച് ഇയാള്‍ രാത്രി തന്നെ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍കറ്റിലെ ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പിച്ചത്. കുത്തേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുവന്നത് അറിഞ്ഞാണ് ഫാറൂഖ് ആശുപത്രിയിലേക്ക് ഓടോറിക്ഷയില്‍ വന്ന് ഓടിക്കയറിയതും അക്രമം കാണിച്ചതും'.
ഫാറൂഖിനെ വൈദ്യ പരിശോധനയ്ക്കായി പൊലീസ് കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Keywords: Malayalam News, Kerala News, Police News, Kasaragod News, Youth who committed violence in general hospital had been taken to mental health center by police months ago.
< !- START disable copy paste -->