Custody | കുപ്പിവെള്ളം വാങ്ങിവരുമ്പോഴേക്കും ട്രെയിൻ വിട്ടു; പെരുവഴിയിൽ കുടുങ്ങിയ യുവാവിനെ സംശയാസ്പദമായി കണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു
Sep 20, 2023, 09:52 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ട്രാകിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നിറങ്ങി കുപ്പിവെള്ളം വാങ്ങി വരുമ്പോഴേക്കും ട്രെയിൻ വിട്ടതിനെ തുടർന്ന് വഴിയിൽപ്പെട്ട യുവാവിനെ സംശയാസ്പദമായി കണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി എട്ടര മണിയോടെ തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവെ ഗെറ്റിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശി കെ ടി മനോജ് കുമാറിനെ (48) യാണ് തിങ്കളാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ബീരിച്ചേരി ഗേറ്റിന് സമീപം വെച്ച് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗ്ളൂറിൽ ടയർ കംപനിയിൽ ജോലി ചെയ്യുന്ന യുവാവ് യാത്രക്കിടെയാണ് പെരുവഴിയിലായത്. ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
ഇയാളുടെ വസ്ത്രങ്ങൾ ഉൾപെടെയുള്ള ബാഗ് ട്രെയിനിൽ മംഗ്ളൂറിൽ എത്തിയ ട്രെയിനിൽ കണ്ടെത്തി. ചന്തേര പൊലീസ് വിവരം നൽകിയതിനെ തുടർന്ന് ലഗേജ് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിൻ്റെ ബന്ധുക്കൾ ചന്തേരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Keywords: News, Trikaripur, Kasaragod, Kerala, Chandera, Railway, Train, Youth, Custody, Police, Youth taken into custody by police.
< !- START disable copy paste -->