city-gold-ad-for-blogger

ചെമ്പരിക്കയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു

മേല്‍പറമ്പ്: (www.kasargodvartha.com 26/05/2015) ചെമ്പരിക്കയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പിച്ചു. കീഴൂര്‍ കെ.പി.എ. മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ ടി.എ. ഇലാലുദ്ദീനാ (24) ണ് പേനാകത്തി കൊണ്ട് പുറത്തു കുത്തേറ്റത്. പുറത്തു കുത്തിയ ശേഷം പേനാകത്തി നീട്ടിവലിച്ചതിനെ തുടര്‍ന്ന് നീളത്തില്‍ മുറിവേല്‍ക്കുകയും ഇലാലുദ്ദീന്റെ പുറത്ത് 25 ഓളം തുന്നിക്കെട്ടുക്കള്‍ വേണ്ടിവരികയും ചെയ്തു.

തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം. തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ ശേഷം കെ.എല്‍. 60 ഇ 2650 നമ്പര്‍ സ്‌കൂട്ടറില്‍ റീചാര്‍ജ് കൂപ്പണ്‍ വാങ്ങാന്‍ ചെമ്പരിക്കയിലെ കടയിലേക്ക് പോയതായിരുന്നു ഇലാലുദ്ദീന്‍. കട പൂട്ടിയതിനാല്‍ തിരിച്ചുപോകുമ്പോള്‍ അവിടെ കൂടിനിന്ന ഏതാനും യുവാക്കള്‍ കൂക്കിവിളിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഇലാലുദ്ദീന്‍ പറഞ്ഞു.

തലയ്ക്ക് കല്ല് കൊണ്ട് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മേല്‍പറമ്പില്‍ നടന്ന ഫുട്്‌ബോള്‍ മത്സരത്തില്‍ ഡോണ്‍ ചെമ്പിരിക്കയും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബും തമ്മിലാണ് ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ രണ്ട് ഗോളിന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് വിജയിച്ചിരുന്നു. കളിയില്‍ കീഴൂരിലെ യുവാക്കള്‍ പിന്തുണ നല്‍കിയത് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനായിരുന്നു. ഇതാണ് വിരോധത്തിന് കാരണമായി പറയപ്പെടുന്നത്.

കീഴൂര്‍ കെ.പി.എ. മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ ടി.എ. ഇലാലുദ്ദീനാ (24) ണ് കുത്തേറ്റത്.
ചെമ്പരിക്കയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുത്തേറ്റു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia