city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KAAPA | കാസർകോട്ട് അടക്കം 17 കേസുകൾ; റിമാൻഡ് പ്രതിക്കെതിരെ കാപ ചുമത്തി; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

മലപ്പുറം: (KasargodVartha) കാസർകോട്ട് അടക്കം 17 കേസുകളിൽ പ്രതിയും ഒരു കേസിൽ റിമാൻഡിൽ കഴിയുകയുമായിരുന്ന യുവാവിനെതിരെ കാപ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫെമിസിനെതിരെ (30) ആണ് നടപടി. മലപ്പുറം ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിയുന്ന ഒരു പ്രതിക്കെതിരെ ആദ്യമായാണ് കാപ ചുമത്തുന്നത്.
  
KAAPA | കാസർകോട്ട് അടക്കം 17 കേസുകൾ; റിമാൻഡ് പ്രതിക്കെതിരെ കാപ ചുമത്തി; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപെടെ മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായി ഇയാൾക്കെതിരെ 17 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 18-ന് വയനാട് സ്വദേശികളായ രണ്ടു യുവാക്കളെ പറവണ്ണയിൽവെച്ച് ദേഹോപദ്രവമേൽപ്പിച്ച് മൊബൈൽഫോണുകളും 13,000 രൂപയും കവർന്നെന്ന കേസിൽ അടുത്തിടെയാണ് ഇയാൾ പിടിയിലായത്.
 
KAAPA | കാസർകോട്ട് അടക്കം 17 കേസുകൾ; റിമാൻഡ് പ്രതിക്കെതിരെ കാപ ചുമത്തി; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

മാനന്തവാടി ചെക് പോസ്റ്റിൽ എംഡിഎംഎ പിടികൂടിയ കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസിൽ അറസ്റ്റിലായത്. പല കേസുകളിലും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനാൽ‌ യുവാവ് തിരൂർ സബ് ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ കാപ ചുമത്തിയത്.

Keywords: Kasargod, Kasaragod News, Kerala, Kerala News, Kappa, Malappuram, Case, Court, Jail, February, Wayanad, Youth sent to jail under KAAPA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia