city-gold-ad-for-blogger

Fake Posts | മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് കാര്‍ കടപ്പുറത്ത് ഉപേക്ഷിച്ച് പോയി; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

കാസര്‍കോട്: (www.kasargodvartha.com) മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് കാര്‍ കടപ്പുറത്ത് ഉപേക്ഷിച്ച് പോയി. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കാറിന്റെ ചിത്രം സഹിതം വ്യാജ പ്രചാരണം നടക്കുന്നു. ഉദുമ സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് കടപ്പുറത്ത് കാര്‍ ഉപേക്ഷിച്ച് പോയത്.
   
Fake Posts | മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് കാര്‍ കടപ്പുറത്ത് ഉപേക്ഷിച്ച് പോയി; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

കാറും കൊണ്ട് കടപ്പുറത്ത എത്തിയ യുവാവ് ചെറിയ വിദ്യാര്‍ഥികളോട് മിഠായി വേണമോയെന്ന് ചോദിച്ചതായി പറയുന്നു. ഇതോടെ കുട്ടികള്‍ തട്ടിക്കൊണ്ട് പോവാന്‍ എത്തിയ ആളാണെന്ന് കരുതി വീടുകളില്‍ എത്തി വിവരം പറഞ്ഞിരുന്നു. വീട്ടുകാരും സമീപവാസികളും എത്തുമ്പോള്‍ കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കാറിന്റെ ഫോടോ സഹിതം കുട്ടികളെ പിടിക്കാന്‍ വരുന്നവര്‍ ഉപേക്ഷിച്ച കാറാണെന്ന രീതിയില്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
   
Fake Posts | മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് കാര്‍ കടപ്പുറത്ത് ഉപേക്ഷിച്ച് പോയി; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

അതിനിടെ മകനെ കാണാനില്ലെന്ന പരാതിയുമായി ഉദുമയിലെ വീട്ടമ്മ തന്നെ സമീപിച്ചതായി കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നെല്ലിക്കുന്നില്‍ കണ്ടെത്തിയ കാര്‍ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചതായും പൊലീസ് പറഞ്ഞു. ആരെ കണ്ടാലും മിഠായി വേണമോയെന്ന് മകന്‍ ചോദിക്കാറുണ്ടെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Malayalam News, Nellikkunnu News, Social Media News, Kerala News, Kasaragod News, Youth left car on beach; Fake propaganda on social media.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia