പോലീസ് സ്‌റ്റേഷനില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദനം; സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധം
Jan 6, 2013, 23:00 IST
ബേക്കല്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറോളം വരുന്ന യൂത്ത ലീഗ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. കോട്ടിക്കുളം ജുമാമസ്ജിദ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മജീദിന്റെ മകന്‍ ഹര്‍ഷാദിനെ(20) ശനിയാഴ്ച രാത്രി ബേക്കല്‍ എസ്.ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കോട്ടിക്കുളത്ത് റോഡില്‍ എഴുതുന്നതിനിടെയാണ് ഹര്‍ഷാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കോട്ടിക്കുളത്ത് റോഡില്‍ എഴുതുന്നതിനിടെയാണ് ഹര്‍ഷാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഞായറാഴ്ച രാവിലെ കല്ലട്ര മാഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.ബി.കബീര്‍, കോട്ടിക്കുളം ജുമാമസ്ജിദ് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്റ്റേഷനു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് സി.ഐ.വേണുഗോപാല്‍ സ്‌റ്റേഷനിലെത്തി ഇവരുമായി ചര്‍ച്ച നടത്തി. എങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഹര്‍ഷാദിനെ വിട്ടയക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
Keywords: Youth league, Worker, Police station, Custody, Protest, Bakal, Kottikulam, Kasaragod, Kerala, Malayalam news