കോണ്‍ഗ്രസ്സ് നേതാവിനെതിരെ യൂത്ത് ലീഗ് പ്രകടനം
Nov 10, 2012, 23:50 IST
ഉദുമ: കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവും ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ അഡ്വ. സി.കെ. ശ്രീധരനെതിരെ ഉദുമയിലും ചട്ടഞ്ചാലിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്കിയ സ്വീകരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് കുമ്പള ആരിക്കാടിയിലെ അസ്ഹര്‍ വെട്ടേററ് മരിച്ച സംഭവത്തിലെ പ്രതികള്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ തയ്യാറായ അഡ്വ. സി.കെ. ശ്രീധരന് ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു ഉദുമയിലെ പ്രകടനം.
യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ശ്രീധരനെതിരെ രൂക്ഷമായ മുദ്രവാക്യങ്ങളാണ് ഉയര്‍ന്നത്. യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി പാക്യാര, സെക്രട്ടറി ഹാരിസ് അങ്കക്കളരി, ആസിഫ് പാലക്കുന്ന്, യു.എം. ശരീഫ്, അനീസ് മാങ്ങാട് എന്നിവര്‍ നേതൃത്വം നല്കി.
ലീഗിന്റെയും യൂത്ത്ലീഗിന്റെയും പ്രാദേശിക നേതാക്കളുടെ അകമ്പടിയോടെ നാലാംവാതുക്കലില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്നു. സി.കെ. ശ്രീധരനെതിരെ വെളളിയാഴ്ച രാത്രി ഉദുമയിലും പരിസര പ്രദേശത്തും വ്യാപകമായ പോസ്റ്റര്‍ പതിച്ചിരുന്നു. ഉദുമ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് യൂത്ത് ലീഗുകാര്‍ പതിച്ച പോസ്റര്‍ ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ കീറി കളഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ബേക്കല്‍ പോലീസ് ഇടപെട്ട് പ്രശ്നം തീര്‍ക്കുകയായിരുന്നു.
(Updated)
Keywords: Y outh League, Udma, Rally, Kasara, Kerala, C.K. Sreedaran, Muslim League Worker, Killed, Case, Advct., BJP, Chattanchal
Keywords: Y outh League, Udma, Rally, Kasara, Kerala, C.K. Sreedaran, Muslim League Worker, Killed, Case, Advct., BJP, Chattanchal








