city-gold-ad-for-blogger

യൂത്ത്‌ലീഗ്‌ ഡിജിറ്റല്‍ ക്ലാസ് ഒരുക്കുന്നു

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 21/06/2017) കല്ലങ്കൈ എല്‍ പി സ്‌കൂളില്‍ എല്‍ സി ഡി പ്രൊജക്ടര്‍ സംവിധാനം ഒരുക്കി മുസ്ലിം യൂത്ത് ലീഗ് കല്ലങ്കൈ ശാഖാ കമ്മിറ്റി. ഡിജിറ്റല്‍ യുഗത്തില്‍ പഠന രീതി പുതിയ മാറ്റം കൊണ്ട് വരാനും കല്ലങ്കൈ സ്‌കൂളിനെ മികച്ച സ്ഥാപനമാക്കാനും വിവിധ പദ്ധതികളാണ് പൊതുജന പങ്കാളിത്തത്തോടെ യൂത്ത് ലീഗ് നടത്തി വരുന്നത്.

ഉച്ചഭക്ഷണ പാത്രങ്ങള്‍, കമ്പ്യൂട്ടര്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒന്നാം ഘട്ടത്തില്‍ ഒരുക്കി. രണ്ടാം ഘട്ടത്തിലാണ് പഠനം ദൃശ്യവല്‍ക്കരിക്കുന്നതിനും, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ പരിശീലനലന പരിപാടികള്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ നിരന്തരമായി സംഘടിപ്പിക്കുന്നതിനും അര ലക്ഷം രൂപ വിലമതിക്കുന്ന എല്‍ സി ഡി പ്രൊജക്ടറും ബിഗ് സ്‌ക്രീന്‍ സംവിധാനമുള്ള ഡിജിറ്റല്‍ ക്ലാസ്സൊരുക്കുന്നത്.

യൂത്ത്‌ലീഗ്‌ ഡിജിറ്റല്‍ ക്ലാസ് ഒരുക്കുന്നു

പദ്ധതി സമര്‍പ്പണം ജൂണ്‍ 23 ന് 11 മണിക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കള്‍, ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral puthur, School, Project, Spoken Class, Youth League make digital class room in Kallangai school.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia