city-gold-ad-for-blogger

യൂത്ത് ലീഗ് യുവ കേരള യാത്ര: പ്രചരണ ബാനര്‍ റാലി നടത്തി

കാസര്‍കോട്: (www.kasargodvartha.com 06/04/2015) മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവകേരളയാത്രയുടെ പ്രചരാണാര്‍ത്ഥം മുസ്ലിം യൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ബാനര്‍ റാലി സംഘടിപ്പിച്ചു. വിവിധ മതദര്‍ശനങ്ങളും മഹത്‌വ്യക്തികളുടേയും പ്രവാചകരുടേയും വചനങ്ങള്‍ അലേഖനം ചെയ്ത ബാനറുകളേന്തി പുലിക്കുന്ന് നിന്നും ആരംഭിച്ച റാലി പഴയബസ് സ്റ്റാന്‍ഡ് ചുറ്റി ഒപ്പുമരചുവട്ടില്‍ അവസാനിച്ചു.
നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ഹാരിസ് പട്ട്‌ള സ്വാഗതം പറഞ്ഞു. എ. അബ്ദുര്‍ റഹ് മാന്‍, എ.എ ജലീല്‍, എ.എ കടവത്ത്, അബൂബക്കര്‍ എടനീര്‍, ഹാഷിം കടവത്ത് സംബന്ധിച്ചു.

മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹമീദ് ബെദിര, ബി.ടി അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, അഷ്‌റഫ് ഇടനീര്‍, മുജീബ് കമ്പാര്‍, ഹാരിസ് തായല്‍, അന്‍വര്‍ ഓസോണ്‍, നൗഷാദ് മിലാദ് നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
യൂത്ത് ലീഗ് യുവ കേരള യാത്ര: പ്രചരണ ബാനര്‍ റാലി നടത്തി

യൂത്ത് ലീഗ് യുവ കേരള യാത്ര: പ്രചരണ ബാനര്‍ റാലി നടത്തി
യൂത്ത് ലീഗ് യുവ കേരള യാത്ര: പ്രചരണ ബാനര്‍ റാലി നടത്തി

Keywords : Kasaragod, Kerala, Rally, Youth League, Chalanam, Yuva Kerala Yatra, Banner Rally. 


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia