Youth league | വിദ്യാർഥിനിയെ പീഡിപ്പിച്ചതായി കുറ്റാരോപിതനായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് യൂത് ലീഗ്; സ്‌കൂളിലേക്ക് മാർച് നടത്തി
Dec 3, 2023, 23:19 IST
പെർള: (KasargodVartha) പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി കുറ്റാരോപിതനായ അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത് ലീഗ് എൻമകജെ പഞ്ചായത് കമിറ്റി പെർള എസ് എൻ എച് സ്‌കൂളിലേക്ക് മാർച് നടത്തി.
പ്രസിഡൻറ് ഹകീം ഖണ്ഡിക അധ്യക്ഷ വഹിച്ചു. മഞ്ചേശ്വരം മണ്ഡലം ജെനറൽ സെക്രടറി സിദ്ദീഖ് ദണ്ഡഗോളി ഉദ്ഘാടനം ചെയ്തു. എ കെ ശരീഫ്, അശ്റഫ് അമേക്കള, റസാഖ് മൂല, എ കെ ഹമീദ്, അൻസാർ അടുക്ക, മശൂദ് പള്ളക്കാന, സുൽത്വാൻ ഇബ്രാഹിം പെർള, ബശീർ പെർള തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Top-Headlines,News-Malayalam, kasaragod,Kasaragod-News, Kerala, Youth league, Crime, Perla, Malayalam News, Youth league held march to school demanding teacher's arrest