city-gold-ad-for-blogger

Youth Killed | ബാറിൽ വാക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ

കണ്ണൂര്‍: (www.kasargodvartha.com) ബാറിൽ വാക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപത്തെ തോട്ടോന്‍ മുസ്ത്വഫയുടെ മകന്‍ റിയാസ് (43) ആണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെ കാട്ടാമ്പള്ളി കൈരളി ബാറിൽ മദ്യപാനികൾ തമ്മിലുണ്ടായ വഴക്കിനിടെ റിയാസിനെ മറ്റൊരാൾ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Youth Killed | ബാറിൽ വാക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ

വയറ്റിൽ ആഴത്തിൽ മുറിവേറ്റ് ഗുരുതരമായി പരുക്കേറ്റ റിയാസിനെ ഉടൻ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർചെ മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Youth Killed | ബാറിൽ വാക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കണ്ണൂർ സിറ്റി അസി. കമീഷണർ ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: News, Kannur, Kerala, Crime, Chirakkal, Murder Case, Police, Investigation, Youth killed in bar.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia