city-gold-ad-for-blogger

Arrested | ബൈകിൽ എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റിൽ

ചെർക്കള: (www.kasargodvartha.com) ബൈകിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിലായി. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ മുസ്ത്വഫ ശെയ്ഖ് (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് 6.30 മണിയോടെ കാസർകോട് എക്സൈസ് റേൻജ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും ചെർക്കളയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കെ എ 21 ഡബ്ള്യു 3609 നമ്പർ ബൈകിൽ നിന്ന് 4.297 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

Arrested | ബൈകിൽ എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റിൽ

ബൈകും മയക്കുമരുന്നും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് പിടികൂടിയ എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി രാജേഷ്, എം മുരളീധരൻ, അതുൽ ടി വി എന്നിവരുമുണ്ടായിരുന്നു.

Arrested | ബൈകിൽ എംഡിഎംഎ കടത്ത്; യുവാവ് അറസ്റ്റിൽ

Keywords: News, Cherkala, Kasaragod, Kerala, Arrested, MDMA, Crime, Youth, Youth held with MDMA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia