Anti Drugs | ലഹരിക്കെതിരെ ശക്തമായി പോരാടാനുറച്ച് അട്ക്ക നിവാസികൾ; 'കർണാടക മദ്യം വിൽപന നടത്തിവന്ന യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ചു'; വിപുലമായ യോഗവും വിളിച്ചു
Sep 25, 2023, 21:43 IST
കുമ്പള: (www.kasargodvartha.com) നാടിന്റെ ഭദ്രതയും സമാധാനവും തകർക്കുന്ന ലഹരി മാഫിയക്കെതിരെ പോരാടാനുറച്ച് ബന്തിയോട് അട്ക്ക നിവാസികൾ. 31 പാകറ്റ് കർണാടക മദ്യവുമായി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. വിൽപനയ്ക്ക് എത്തിച്ച് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പ്രദേശവാസികൾ പറഞ്ഞു. യുവാവിനെ പിന്നീട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗണേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യുവാവ് പിടിയിലായത്. രണ്ട് ദിവസം മുമ്പ് കഞ്ചാവുമായി മറ്റൊരു യുവാവിനെയും പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതോടെയാണ് ലഹരി മാഫിയക്കെതിരെ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് വിപുലമായ യോഗവും വിളിച്ചിട്ടുണ്ട്. ഇതിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ കണ്ട് ലഹരി മാഫിയയെ അടിച്ചമർത്താനുള്ള പൊലീസിന്റെ നടപടികളിൽ പങ്കാളികളാവാനാണ് തീരുമാനം. ലഹരി മാഫിയയുടെ പ്രവർത്തനത്തിൽ പൊറുതി മുട്ടിയതോടെയാണ് സ്ത്രീകൾ അടക്കമുള്ളവർ രംഗത്തിറങ്ങിയതെന്ന് ഇവർ പറയുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Crime, Arrested, Drugs, Bandiyod, Youth held with Karnataka liquor