Youth Held | 'വാഹന മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയത് രണ്ടാഴ്ച മുമ്പ്; വീണ്ടും മറ്റൊരു വാഹനം കവർന്ന് കറക്കം; പൊലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയി കാറിൽ ഇടിച്ചു'; യുവാവ് പിടിയിൽ
Apr 18, 2023, 12:34 IST
ചെറുവത്തൂർ: (www.kasargodvartha.com) വാഹന മോഷണക്കേസിൽ ജയിലിൽ നിന്നിറങ്ങിയ യുവാവ് വീണ്ടും കവർച ചെയ്ത മറ്റൊരു വാഹനവുമായി പിടിയിലായതായി പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് അൽത്വാഫ് (27) ആണ് അറസ്റ്റിലായത്.
'ഞായറാഴ്ച രാത്രി ദേശീയപാതയിലെ പിലിക്കോട് തോട്ടം സ്റ്റോപിനടുത്ത് ചന്തേര എസ്ഐ എംവി ശ്രീദാസിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും അൽത്വാഫ് ബൈകിൽ കടന്നുകളയുകയായിരുന്നു. അതിനിടെ ചെറുവത്തൂർ ടെക്നികൽ സ്കൂളിന് സമീപത്ത് നിർത്തിയിട്ട കാറിൽ ഇടിച്ച് ബൈകിൽ നിന്ന് യുവാവ് തെറിച്ചുവീണു. ഇതോടെ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
ഇതിനിടെയാണ് കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടത്. ചോദ്യം ചെയ്യലിൽ മംഗ്ളുറു റൂറലിലെ വാമഞ്ചൂരിൽ ഉൾപെടെ നിരവധി വാഹന മോഷണ കേസിൽ പ്രതിയാണ് അൽത്വാഫെന്ന് തിരിച്ചറിഞ്ഞു. ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന് ശേഷം കർണാടക വാമഞ്ചൂരിൽ നിന്ന് മോഷ്ടിച്ച ബൈകുമായി കറങ്ങുന്നതിനിടെയാണ് ചന്തേര പൊലീസിൻ്റെ പിടിയിലായത്', പൊലീസ് പറഞ്ഞു.
എഎസ്ഐ കെ സുരേഷ്, എം ദിലീപ് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം രാത്രികാലങ്ങളിൽ ദേശീയ പാതയിലുൾപെടെ പൊലീസ് വാഹന പരിശോധന നടത്തിവരുന്നുണ്ട്. കർണാടക പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ രാത്രിയോടെ യുവാവിനെ കർണാടകയിലേക്ക് കൊണ്ടുപോയതായി ചന്തേര പൊലീസ് ഇൻസ്പെക്ടർ പി നാരായണൻ പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Cheruvathur, Youth, Vehicle, Theft, Jail, Police, Case, Karnataka, Youth Held For Vehicle Theft.
< !- START disable copy paste -->