city-gold-ad-for-blogger

അടിപിടിക്ക് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പണമടക്കാതെ പോയതായി പരാതി

വിദ്യാനഗര്‍: (www.kasargodvartha.com 02.06.2018) അടിപിടിക്ക് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവ് പണമടക്കാതെ പോയതായി പരാതി. ചെങ്കള സഹകരണാശുപത്രിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അടിപിടിക്കിടെ പരിക്കേറ്റ ഇരിയണ്ണിയിലെ 22 കാരനാണ് സുഹൃത്തിനോടൊപ്പം ചികിത്സ തേടിയെത്തിയത്.

പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ആശുപത്രി അധികൃതര്‍ പോലീസില്‍ ഇന്റിമേഷന്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടയിലാണ് യുവാവ് പണം അടക്കാതെ പോയതെന്ന് ആശുപത്രി അധികൃതര്‍ വിദ്യാനഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ വിദ്യാനഗര്‍ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

പരിക്കേറ്റ ഭാഗത്ത് തുന്നിക്കെട്ട് ചെയ്യാന്‍ രണ്ടുമണിക്കൂറിലേറെ സമയം വൈകിപ്പിച്ചെന്നാണ് യുവാവ് പറയുന്നത്. കയ്യില്‍ പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പറഞ്ഞ് വീട്ടില്‍ പോയി പണവുമായി എത്തിയെങ്കിലും ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

അടിപിടിക്ക് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പണമടക്കാതെ പോയതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Vidya Nagar, Hospital, Cash, Escaped, Treatment, Youth,  Youth escaped without paying hospital bill. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia