city-gold-ad-for-blogger

ഷോക്കേറ്റ് വയലിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2020) ഷോക്കേറ്റ് വയലിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. പുഞ്ചാവി സദ്ദാം മുക്കില്‍ വെള്ളിയാഴ്ച രാവിലെ 11.30 നാണ്  അപകടം. വെള്ളിക്കോത്ത് സ്വദേശി നൗഷാദ് (40) ആണ് മരിച്ചത്. പുതുതായി നിര്‍മ്മിക്കുന്ന വീടിന് താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ പമ്പ് ഹൗസില്‍ നിന്നാണ് എടുത്തിരുന്നത്. പമ്പ് ഹൗസില്‍ വെള്ളം കയറി ഷോക്കേല്‍ക്കുന്നുണ്ടെന്നു തൊഴിലാളികള്‍ പറഞ്ഞിരുന്നു.
ഷോക്കേറ്റ് വയലിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വീട്ടുടമ കൂടിയായ നൗഷാദ് മറ്റുള്ളവര്‍ക്കു അപകടം പറ്റാതിരിക്കാന്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ ചെറിയ പ്ലാസ്റ്റിക്കു പൈപ്പുമായി പോയത്. ഇതിനിടെയാണ് അബദ്ധത്തില്‍ ഷോക്കേറ്റു വയലിലെ വെള്ളക്കെട്ടിലേക്കു തെറിച്ചു വീണത്. വിവരമറിഞ്ഞു അഗ്‌നിശമനസേനയും പോലീസും കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു.
ഷോക്കേറ്റ് വയലിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു


Keywords: Kasaragod, Kanhangad, Kerala, News, Electricity, Youth, Death, youth electrocuted to death

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia