city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവം: പാണത്തൂരില്‍ ഹര്‍ത്താല്‍

പാണത്തൂര്‍: വിവാഹ വീട്ടില്‍ നിന്ന് കൂട്ടുകാരോടൊപ്പം മടങ്ങുന്നതിനിടെ പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ പനത്തടിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു.

പാണത്തൂരിലെ പെയിന്റിംഗ് തൊഴിലാളിയും ഇടുക്കി കട്ടപ്പനയിലെ ഏഴത്തുമൂട്ടില്‍ ദേവസ്യയുടെയും എല്‍സമ്മയുടെയും മകനുമായ സെബാസ്റ്റ്യന്‍ (27) മരിക്കാനിടയായ സംഭവത്തില്‍ പ്രത്‌ഷേധിച്ചാണ് ഹര്‍ത്താല്‍. പരിയാരത്തുള്ള കുടുംബം വകയിലുള്ള തോട്ടം നോക്കി നടത്തുന്ന സെബാസ്റ്റിയന്‍ പാണത്തൂരിലായിരുന്നു താമസം.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ തൊട്ടടുത്ത ഒരാളുടെ വിവാഹ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ കണ്ട് ഓടുന്നതിനിടയില്‍ സെബാസ്റ്റിയന്‍ പാണത്തൂര്‍ ടൗണിനടുത്ത കിണറ്റില്‍ വീഴുകയായിരുന്നു. ഞായറാഴ്ച പുലര്‍ചെയായിട്ടും സെബാസ്റ്റ്യനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍കാണപ്പെട്ടത്.

കല്യാണ വീട്ടില്‍ പോയിമടങ്ങിവരികയായിരുന്ന യുവാക്കളെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ അടിച്ച് ഓടിച്ചുവെന്നും ആ ഓട്ടത്തിനിടയിലാണ് സെബാസ്റ്റിയന്‍ കിണറ്റില്‍ വീണ് മരിച്ചതെന്നും ആരോപിച്ച് നാട്ടുകാര്‍ ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ മൂന്ന് മണിക്കൂറോളം റോഡ് ഉപരോധിച്ചിരുന്നു.

പാണത്തൂരിലും പരിസരങ്ങളിലും മോഷണം പെരുകിയതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ രാത്രികാല നിരീക്ഷണം ഏല്‍പെടുത്തിയതെന്നും പോലീസിനെ കണ്ട യുവാക്കള്‍ ഭയം കാരണം ഓടിപ്പോവുകയായിരുന്നുവെന്നും അടിച്ചോടിച്ചതല്ലെന്നുമാണ് പോലീസ് ഭാഷ്യം. ഡി.വൈ.എസ്.പി. പി. തമ്പാന്റെ നേതൃത്വത്തില്‍ പോലീസുകാരും തഹസില്‍ദാര്‍ പി. രാഘവനും ജനപ്രതിനിധികളും ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചത്.
പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവം: പാണത്തൂരില്‍ ഹര്‍ത്താല്‍

കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം ഡപ്യൂട്ടി തഹസില്‍ദാര്‍ പി. രാഘവന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജൂലിന്‍, ജോസഫ് എന്നിവര്‍ സെബാസ്റ്റിയന്റെ സഹോദരങ്ങളാണ്. കുടുംബത്തിന്റെ അത്താണിയായിരുന്ന സെബാസ്റ്റിയന്റെ മരണം കുടുംബത്തിനും നാടിനും കനത്ത ആഘാതമായി.

Keywords:  Police, Youth, Well, Harthal, Protest, Marriage-house, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia