തീപൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു
Jan 18, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/01/2017) തീപൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. പുളിങ്ങോം എടവരമ്പിലെ സജിയുടെ മകളും ചിറ്റാരിക്കാല്‍ ആയന്നൂരിലെ സുമിത്തിന്റെ ഭാര്യയുമായ നിഖില (20) യാണ് മരിച്ചത്. ശനിയാഴ്ചയാണ് വീട്ടില്‍ വെച്ച് തീപൊള്ളലേറ്റ സജിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൂന്നു മാസം മുമ്പാണ് സുമിത്തും നിഖിലയും തമ്മിലുള്ള വിവാഹം നടന്നത്. സുമിത്ത് ടൈല്‍സ് തൊഴിലാളിയാണ്. വിവരമറിഞ്ഞ് എസ്. ഐ. പി.വി. രാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.