Youth died | സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി പൊലീസ് പിടിയില്‍
Feb 17, 2024, 21:29 IST
ചിറ്റാരിക്കാല്‍: (Kasargodvartha.com) സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനന്‍ പരിധിയിലെ മൗക്കോട് സ്വദേശി കെ വി പ്രദീപ് കുമാര്‍ (41) ആണ് മരിച്ചത്.
യുവാവിനെ കുത്തിയ ആൾ പൊലീസ് പിടിയിലായിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രദീപ് കുമാറും അയല്‍വാസിയും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിന് ശേഷം യുവാവിന്റെ സഹോദരന്‍ എത്തിയാണ് ഇവരെ തിരിച്ചയച്ചത്.
പിന്നീട് ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും പ്രദീപിനെ സുഹൃത്ത് കുത്തി വീഴ്ത്തുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പ്രദീപിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം ചെറുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
കത്തിക്കുത്ത് വിവരമറിഞ്ഞെത്തിയ ചിറ്റാരിക്കാല്‍ പൊലീസ് പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords : Kasaragod, Kasaragod-News, Kerala, Kasaragod-News, Kerala-News, Crime, Death, Police, Youth dies after being attacked by his friend; Accused is in police custody.