city-gold-ad-for-blogger

പോക്സോ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച് നടത്തി

ആദൂർ: (www.kasargodvartha.com 04.02.2022) ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം കമിറ്റി ആദൂർ പൊലീസ് സ്റ്റേഷനിലക്ക് മാർച്ച്‌ നടത്തി. മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് പദവി വഹിക്കുന്ന സഹകരണ സംഘം ജീവനക്കാരനായ പ്രതിയെ സിപിഎമിലെ ഉന്നതരും പൊലീസും ചേർന്ന് സംരക്ഷിച്ച് വരികയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
                             
പോക്സോ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച് നടത്തി

മാർച് ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അടക്കം നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി ആരോപണമുള്ള പ്രതിയെ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് പി കെ ഫൈസൽ പറഞ്ഞു.

യൂത് കോൺഗ്രസ്‌ ജില്ലാപ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ മുഖ്യാതിഥിയായിരുന്നു. സുധിഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ചു. സ്വരാജ് കാനത്തൂർ , ജിതിൻ പുതിയവീട്, സുശാന്ത് പാട്ടികൊച്ചി, ധന്യരാജ് പയോലം, സൂരജ് ശാന്തിനഗർ, റാശിദ്‌ ഫാബ്, സിദ്ധാർഥ് തുടങ്ങിയവർ നേതൃത്വം നൽകി. അശോക് കുമാർ, ഗോപിനാഥൻ നായർ, ബി സി കുമാരൻ, രാമപ്രസാദ്‌ കോടോത്ത്, വേണു കൂടാല, സുരേഷ് പയോലം, അഖിൽ പയോലം തുടങ്ങിയവർ സംബന്ധിച്ചു.

നടപടിയെടുക്കാത്ത പക്ഷം പഞ്ചായത്ത് പ്രസിഡന്റിനെതിരെയും പൊലീസിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.


Keywords: News, Kerala, Kasaragod, Adhur, Congress, Police-station, March, Top-Headlines, Muliyar, Committee, President, District, Youth Congress conducted police station march.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia