Youth caught | രാത്രിയില്‍ നഗരത്തിലെ റോഡരികില്‍ സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുന്നതിനിടെ ജീവനക്കാരനെ കയ്യോടെ പിടികൂടി നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍; പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രടറി
May 19, 2023, 19:51 IST
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലെ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് റോഡരികില്‍ രാത്രിയില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റികും അടങ്ങിയ മാലിന്യം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി തള്ളുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടിയതായി നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹനീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ജൂസ് സ്ഥാപനത്തിലെ മാലിന്യങ്ങള്‍ ഇവിടത്തെ ജീവനക്കാരനായ സൈഫുദ്ദീന് എന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ബൈകില്‍ കൊണ്ടുവന്ന് തള്ളിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് റോഡ് വശത്ത് ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിത്യസംഭവമായി മാറിയ സാഹചര്യത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. സ്ഥാപന ഉടമയ്ക്കെതിരെ പിഴ ഉള്‍പെടെയുള്ള ശിക്ഷാനടപടികളും തുടര്‍ നിയമനടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ സെക്രടറി എന്‍ സുരേഷ്കുമാര്‍ അറിയിച്ചു.
സ്ക്വാഡില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത് ഇന്‍സ്പെക്ടര്‍ പ്രകാശന് പിപി, പബ്ലിക് ഹെല്‍ത് ഇന്‍സ്പെക്ടര്‍ രൂപേഷ് പി ടി എന്നിവരും പങ്കെടുത്തു. മാലിന്യമുക്തം നവകേരളം കാംപയിന്റെ ഭാഗമായി നഗരസഭാ മാലിന്യമുക്തമാക്കുന്നതിന് സ്ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കുമെന്ന് സെക്രടറി പറഞ്ഞു.

Keywords: Kerala News, Malayalam News, Kasaragod Municipality, Kasaragod News, Plastic Waste, Plastic Garbage, Youth caught while throwing garbage.
< !- START disable copy paste --> 