city-gold-ad-for-blogger

Police FIR | 'ആൺകുട്ടിയെ പീഡിപ്പിച്ചു'; മാതാവിൻ്റെ സുഹൃത്തിനെതിരെ പോക്സോ കേസ്

പയ്യന്നൂർ: (www.kasargodvartha.com) പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗീക ഉദ്ദേശ്യത്തോടെ അശ്ലീല പ്രയോഗം നടത്തിയെന്ന പരാതിയിൽ മാതാവിന്റെ ആൺസുഹൃത്തിനെതിരെ പോക്സോ കേസ്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 15കാരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 30ന് രാത്രി ഒമ്പത് മണിയോടെ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Police FIR | 'ആൺകുട്ടിയെ പീഡിപ്പിച്ചു'; മാതാവിൻ്റെ സുഹൃത്തിനെതിരെ പോക്സോ കേസ്

ഭർത്താവുമായി അകന്നുതാമസിക്കുന്ന 36 കാരിക്കൊപ്പം കഴിയുകയാണ് ആൺ സുഹൃത്ത്. ഇയാളുടെ സഹായത്തോടെ കണ്ടെത്തിയ വാടക വീട്ടിലാണ് 15 കാരനായ മകനോടൊപ്പം യുവതി താമസിക്കുന്നത്. യുവതിക്ക് താമസ സൗകര്യമൊരുക്കിയ ആൺ സുഹൃത്തിന്റെ സുഹൃത്തുക്കളായ മൂന്ന് പേർ 30ന് രാത്രി ഒമ്പത് മണിയോടെ എത്തുകയും ഇവർ മദ്യപിക്കുന്നത് ചോദ്യം ചെയ്ത കുട്ടിയെ മാതാവും മറ്റ് മൂന്നു പേരും ചേർന്ന് മർദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
 
Police FIR | 'ആൺകുട്ടിയെ പീഡിപ്പിച്ചു'; മാതാവിൻ്റെ സുഹൃത്തിനെതിരെ പോക്സോ കേസ്

പിന്നീട് രാത്രി ഒമ്പതര മണിയോടെ കൂട്ടത്തിലുണ്ടായിരുന്ന യുവാവ് കുട്ടിക്ക് നേരെ ലൈംഗീക പ്രദർശനം നടത്തുകയും ചെയ്തതായാണ് പരാതി. തുടർന്ന് കുട്ടി ബന്ധുക്കളുടെ സഹായത്തോടെ പയ്യന്നൂർ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ മർദിച്ചെന്നതിന് മാതാവിനും മറ്റു മൂന്നു യുവാക്കൾക്കുമെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരവും അശ്ലീല പ്രദർശനം നടത്തിയെന്നതിന് യുവാവിനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: News, Payyannur, Kasaragod, Kerala, Police FIR, POCSO, Payyanur, Crime, Case, Complaint, Youth booked under POCSO for assaulting minor boy. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia