city-gold-ad-for-blogger
Aster MIMS 10/10/2023

Youth booked | ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിനിടെ ഭര്‍ത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി; സംഭവം ഇങ്ങനെ

നിലേശ്വരം: (www.kasargodvartha.com) ഭാര്യ ഗര്‍ഭിണിയായതിന്റെ സന്തോഷത്തില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. വയസ് പരിശോധിച്ചതോടെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അധികൃതര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇതോടെ ഭര്‍ത്താവ് പോക്സോ കേസില്‍ പ്രതിയാവുകയായിരുന്നു.
             
Youth booked | ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിനിടെ ഭര്‍ത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി; സംഭവം ഇങ്ങനെ

നിലേശ്വരം രെജിസ്ട്രേഷന്‍ പരിധിയിലെ 38കാരനാണ് അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിന് പകരം കേസിലെ പ്രതിയായി മാറിയത്. വീട്ടുകാര്‍ പരസ്പരം നിശ്ചയിച്ച് ഉറപ്പിച്ചാണ് വിവാഹം നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാന വാരത്തിലായിരുന്നു വിവാഹം.
             
Youth booked | ഭാര്യ ഗര്‍ഭിണിയാണെന്ന സന്തോഷത്തിനിടെ ഭര്‍ത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി; സംഭവം ഇങ്ങനെ

പെണ്‍കുട്ടിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ചയുള്ളത് കാരണം വീട്ടുകാര്‍ വയസിനെ കുറിച്ചൊന്നും ചിന്തിച്ചില്ലെന്നാണ് പറയുന്നത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ് തികഞ്ഞിട്ടുണ്ടെങ്കിലും വിവാഹ സമയത്ത് 17 വയസായിരുന്നുന്നെന്ന വിവരം മനസിലാക്കിയ ജില്ലാ ആശുപത്രി അധികൃതരാണ് നിയമം പാലിച്ച് നീലേശ്വരം പൊലീസിന് വിവരം കൈമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 38കാരനായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Police, Pocso, Wedding, Marriage, Youth booked under POCSO Act.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL