Police Booked | കാറിന്റെ ജനൽ ഗ്ലാസ് ഉയർത്തി കൈവിരലുകൾക്ക് പരുക്കേൽപിച്ചതായി യുവതിയുടെ പരാതി; ഭർത്താവിനെതിരെ കേസ്
Dec 29, 2023, 19:59 IST
ബേക്കൽ: (KasargodVartha) സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാത്തതിനെ കുറിച്ച് ചോദിച്ച് ചെന്ന ഭാര്യയുടെ കൈകൾ കാറിന്റെ ജനൽ ഗ്ലാസുകൾക്കിടയിൽ കുരുക്കി പരുക്കേൽപിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് പുഞ്ചാവിയിലെ ഹമീദിന്റെ മകൾ പി നിശാനയുടെ (25) പരാതിയിൽ ഭർത്താവ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാജിദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേറ്റുകുണ്ടിൽ റോഡരികിൽ പാർക് ചെയ്ത സാജിദിന്റെ കാറിനടുത്തേക്ക് ചെന്ന് കാറിന്റെ ജനൽ ഗ്ലാസിനടുത്ത് കൈവെച്ച് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ കാറിന്റെ ജനൽ ഗ്ലാസ് പെട്ടെന്ന് മേൽപോട്ട് ഉയർത്തി കൈക്ക് പരുക്കേൽപിച്ചതായാണ് യുവതിയുടെ പരാതി.
വേദന കൊണ്ട് പുളഞ്ഞ് നിലവിളിച്ചതിനെ തുടർന്ന് സാജിദ് ബലമായി തള്ളി താഴെയിട്ട് പരുക്കേൽപിച്ചതായും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് നിശാന ബേക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News | കാസർകോട് -വാർത്തകൾ, Kerala, Kerala-News | കേരള-വാർത്തകൾ, Youth booked for assault. < !- START disable copy paste -->