city-gold-ad-for-blogger

സുഹൃത്തിനെ കാണാന്‍ ബൈക്കിലെത്തിയ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം ബൈക്കും പണവുമായി കടന്നു

അജാനൂര്‍: (www.kasargodvartha.com 27.06.2020) സുഹൃത്തിനെ കാണാന്‍ ബൈക്കിലെത്തിയ യുവാവിനെ വാഹനത്തിലെത്തിയ നാലംഗ സംഘം കുത്തിപരിക്കേല്‍പ്പിച്ച ശേഷം ബൈക്കും പണവുമായി കടന്നു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉദുമ പടിഞ്ഞാറിലെ മൊയ്തീന്റെ മകനും അലുമീനിയം ഫാ ബ്രിക്കേഷന്‍ തൊഴിലാളിയുമായ എം ബദറുല്‍ മുനീറി(21)നാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഇഖ്ബാല്‍ ഗേറ്റിന് സമീപം വെച്ചാണ് സംഭവം.

ബദറുല്‍ മുനീറും സുഹൃത്ത് ഉദുമ പാക്യാരയിലെ മുഹമ്മദ് ഇജാസും കൂടി വെള്ളിയാഴ്ച രാത്രി ബദറുല്‍ മുനീറിന്റെ അജാനൂര്‍ കടപ്പുറത്തെ മറ്റൊരു സുഹൃത്തിനെ കണ്ട് തിരിച്ച് വരുന്ന വഴി ഇക്ബാല്‍ ഗേറ്റിന്റെ സമീപം എത്തിയപ്പോള്‍ പെട്ടെന്ന് മഴ വരികയും ഈ സമയം ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത് രണ്ട് പേരും കട വരാന്തയില്‍ കയറി നില്‍ക്കുകയുമായിരുന്നു. ഈ സമയത്ത് ടെമ്പോ വാനിലും ബൈക്കിലുമെത്തിയ നാലംഗ സംഘം ഒരു പ്രകോപനവുമില്ലാതെ വാഹനത്തില്‍ നിന്നിറങ്ങി ബദറുല്‍ മുനീറിനെ കുത്തുകയായിരുന്നുവെന്നാണ് പരാതി.
സുഹൃത്തിനെ കാണാന്‍ ബൈക്കിലെത്തിയ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം ബൈക്കും പണവുമായി കടന്നു

കുത്തുകൊണ്ട് നിലവിളിച്ചോടിയ യുവാവ് തൊട്ടടുത്ത വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതു വഴി വന്ന യാത്രക്കാരാണ് ചെളിയില്‍ വിണു കിടക്കുകയായിരുന്ന ബദറുല്‍ മുനീറിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിലെത്തിക്കുകയായിരുന്നു, പള്ളിക്കരയിലെ താജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അക്രമികള്‍ ബദറുല്‍ മുനീറിന്റെ പണമടങ്ങിയ പേഴ്സും സില്‍വര്‍ ചെയ്‌നും കെ എല്‍ 14 വൈ 9334 നമ്പര്‍ ബൈക്കും തട്ടിയെടുത്താണ് കടന്നുകളഞ്ഞത്. പേഴ്സില്‍ പതിനെട്ടായിരത്തോളം രൂപയുണ്ടായിരുന്നതായി പറയുന്നു.


Keywords: Kasaragod, Ajanur, Kerala, News, Youth, Attack, Youth attacked by Gang
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia