city-gold-ad-for-blogger

ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ആദൂര്‍: (www.kasargodvartha.com 04/06/2016) ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ താളിപ്പടുപ്പിലെ മുഹമ്മദ് ഇംത്യാസി (30)നെയാണ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

10 ദിവസം മുമ്പ് മുളിയാറില്‍ വെച്ച് കെ എല്‍ 14 എഫ് 3205 നമ്പര്‍ ബൈക്ക് കവര്‍ച്ച ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇംത്യാസ് ബണ്ട്വാളില്‍ വെച്ച് പിടിയിലായത്. ബണ്ട്വാളില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇംത്യാസെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Keywords:  Adoor, Kasaragod, Kerala, arrest, Police, complaint, case, Imthyas, S.I Santhosh Kumar, Robbery, Bike robbery, Youth arrested with robbed bike.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia