ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പാര്‍ക്കില്‍ നിന്നും അറസ്റ്റുചെയ്തു
Sep 27, 2012, 14:33 IST
![]() |
| Saleem |
ബുധനാഴ്ച വൈകിട്ട് കാസര്‍കോട് സി.ഐ ബാബു പെരിങ്ങേയത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പുലിക്കുന്ന് ഗസ്റ്റ്ഹൗസിന് മുന്നിലുള്ള പാര്‍ക്കില്‍വെച്ചാണ് സലീമിനെ ഒരു കിലോ 260 ഗ്രാം കഞ്ചാവുമായി അറസ്റ്റുചെയ്തത്. സഞ്ചിയില്‍ പൊതിഞ്ഞനിലയിലായിരുന്നു കഞ്ചാവ്. സലീം നേരത്തെ പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ ആദൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
കാസര്‍കോട്ടെ കഞ്ചാവ് വില്പനയുടെ പ്രധാന കണ്ണിയാണ് സലീമെന്ന് പോലീസ് പറഞ്ഞു. സി.ഐയെ കൂടാതെ ടൗണ്‍ എസ്.ഐ. ബിജുലാല്‍, എ.എസ്.ഐ. മാരായ നാരായണന്, സന്തോഷ് കുമാര്‍, പോലീസ് ഡ്രൈവര്‍ കെ. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. സലീമില്‍ നിന്നും കാസര്‍കോട് കഞ്ചാവ് ഇടപാട് നടത്തുന്നവരെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Keywords: Kanjavu, Youth, Police, Arrest, Park, Pulikunnu, Cherkala, Kasaragod, Kerala, Malayalam news







