Arrested | കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Nov 12, 2023, 21:26 IST
കുമ്പള: (KasargodVartha) കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ പ്രദോഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ച കുമ്പള എക്സൈസ് റേൻജ് ഓഫീസിലെ എക്സൈസ് ഇൻസ്പക്ടർ വി വി പ്രസന്നകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഇയാളിൽ നിന്ന് 12 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം വി സുധീന്ദ്രൻ, എം രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ രമേശൻ, സിജു കെ, ഡ്രൈവർ പ്രവീൺകുമാർ എന്നിവരും ഉണ്ടായിരുന്നു.
Keywords: Arrested, Crime, Kumbla, NDPS, Drugs, Excise, Case, FIR, Inspector, Kerala, Kasaragod, Youth arrested with cannabis.