city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | കാസർകോട് നഗരത്തിൽ 19.60 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കുന്നതിനിടെ

കാസർകോട്: (www.kasargodvartha.com) കാറിൽ അനധികൃതമായി കടത്തുകയായിരുന്ന പണവുമായി യുവാവ് അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദീഖ് (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ കാസർകോട് പൊലീസ് സ്റ്റേഷൻ സമീപം റോടറി ക്ലബിനടുത്ത് വെച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 19,60,500 രൂപയാണ് പിടികൂടിയത്.

Arrested | കാസർകോട് നഗരത്തിൽ 19.60 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കുന്നതിനിടെ

ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശാധനയ്ക്കിടെയാണ് പണവുമായി എത്തിയ യുവാവ് കുടുങ്ങിയത്. വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനുള്ള പണമാണ് ഇതെന്ന് യുവാവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കാസർകോട് ഡിവൈഎസ്‌പി പികെ സുധാകരന്റെ നേതൃത്വത്തിലായിരുന്നു പണവേട്ട.

ജില്ലയിൽ അടുത്ത കാലത്തായി അനധികൃത പണമിടപാടുകൾ ശക്തിപ്പെട്ടതായാണ് പൊലീസ് പറയുന്നത്. രണ്ട് കോടിയിലധികം രൂപ മാസങ്ങൾക്കിടെ പൊലീസ് പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

Keywords: News, Kasaragod, Kerala, Arrested, Crime, Youth, Police, Youth arrested with 19 lakh rupees.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL