city-gold-ad-for-blogger

Arrested | ‘ക്വാർടേഴ്സിൽ കത്തിക്കുത്ത്; അയൽവാസിയെ മദ്യലഹരിയിൽ കുത്തി കൊല്ലാൻ ശ്രമം'; യുവാവ് അറസ്റ്റിൽ

മേൽപറമ്പ്: (www.kasrgodvartha.com 16 03 2023) ക്വാർടേഴ്സിൽ ഉണ്ടായ കത്തിക്കുത്തിൽ അയൽവാസിയെ മദ്യലഹരിയിൽ കുത്തി കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൂളിക്കുന്ന് മീത്തൽ മാങ്ങാട്ടെ എംഎ ക്വാർടേഴ്സിൽ താമസിക്കുന്ന പിജെ സുരേഷിനെ (34) അക്രമിച്ച കേസിൽ അടുത്ത മുറിയിൽ താമസിക്കുന്ന എം ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പരിയാരം മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്കാണ് സംഭവം. മദ്യലഹരിയിൽ യുവാവ് ബഹളം വെക്കുന്നതു കണ്ട് തടയാൻ ചെന്നപ്പോൾ കുത്തിപ്പരുക്കേൽപിക്കുകയായിരുന്നുവെന്നാണ് പരാതി.

Arrested | ‘ക്വാർടേഴ്സിൽ കത്തിക്കുത്ത്; അയൽവാസിയെ മദ്യലഹരിയിൽ കുത്തി കൊല്ലാൻ ശ്രമം'; യുവാവ് അറസ്റ്റിൽ

വിവരമറിഞ്ഞ് ബേക്കൽ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം മേൽപറമ്പ് സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടതു കയ്യിന്റെ മസിലിനും വലത് ചുമലിനും കുത്ത് കൊണ്ട് സുരേഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Arrested | ‘ക്വാർടേഴ്സിൽ കത്തിക്കുത്ത്; അയൽവാസിയെ മദ്യലഹരിയിൽ കുത്തി കൊല്ലാൻ ശ്രമം'; യുവാവ് അറസ്റ്റിൽ

സുരേഷിന്റെ പരാതിയിൽ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേൽപറമ്പ് പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ സിഐ ഉത്തംദാസിനൊപ്പം എസ്ഐ അനുരൂപ്, ഗ്രേഡ് എസ്ഐ ശശിധരൻപിള്ള, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. ഇബ്രാഹിമിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് മേൽപറമ്പ് പൊലീസ് അറിയിച്ചു.

Keywords: Melparamba, Kasaragod, Kerala,  News, Arrest, Youth, Assault, Case, Injured, Hospital, Complaint, DYSP, Police, Custody, Murder-Attempt, Court, Latest-News, Top-Headlines, Youth arrested in assault case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia