Arrested | പണം കൊടുക്കാത്ത വിരോധത്തില്‍ ഭാര്യയെയും ഭാര്യാപിതാവിനെയും അക്രമിച്ചതായി പരാതി; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Jul 7, 2023, 19:44 IST
ചന്തേര: (www.kasargodvartha.com) ചിലവിന് പണം ആവശ്യപ്പെട്ട് കൊടുക്കാത്ത വിരോധത്തില്‍ ഭാര്യയേയും ഭാര്യാപിതാവിനെയും ആക്രമിക്കുകയും സിസിടിവി ഉള്‍പെടെയുള്ള ഗൃഹോപകരണങ്ങളും മറ്റും തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടികെഎം റിയാസിനെ (36) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ഭാര്യാഗൃഹത്തില്‍ വെച്ച്, പണം ചോദിച്ചതിനെ തുടര്‍ന്ന് കുടുംബവഴക്കിനിടെ ഭാര്യ ഫാത്വിമയെയും ഭാര്യാപിതാവ് മുസ്ത്വഫ (57) യും ഇയാള്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്നാണ് കേസ്. റിയാസ് ഖത്വറില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഫാത്വിമയുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം ഫാത്വിമയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.
പിന്നീട് ഖത്വറിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ റിയാസ് മുംബൈയില്‍ ഹോടെല്‍ തുടങ്ങിയെങ്കിലും പിന്നീട് അത് പൂട്ടി. തുടര്‍ന്ന് ജോലിയില്ലാതെ കഴിയുമ്പോള്‍ ഫാത്വിമയ്ക്ക് പിതാവ് നല്‍കിയ വിവാഹ സമ്മാനമായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവനും വിറ്റ് തുലച്ചശേഷമാണ് പണം ആവശ്യപ്പെട്ട് പീഡനം നടത്തുന്നതെന്ന് മുസ്ത്വഫ നല്‍കിയ പരാതിയില്‍ പറയുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Chandera News, Malayalam News, Crime, Kerala News, Kasaragod News, Assault Case, Arrested, Youth arrested in assault case.
< !- START disable copy paste -->