16 കാരിയായ സെയില്‍സ് ഗേളിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Feb 16, 2013, 17:43 IST
![]() |
| Farooque |
ഉപ്പള ബപ്പായത്തൊട്ടി പച്ചിലംപാറ ഹിദായത്ത് നഗറിലെ മുഹമ്മദ് ഫാറൂഖിനെയാണ് (25) അറസ്റ്റു ചെയ്തത്. ഉപ്പളയിലെ ഒരു കടയിലെ സെയില്‍സ് ഗേളായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് മംഗലാപുരം, ഹൊസങ്കടി എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടു പോയും പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. മാസങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു.
യുവാവ് പിന്നീട് പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെയാണ് പെണ്‍കുട്ടി മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. വൈദ്യ പരിശോധന നടത്തിയ ഫാറൂഖിനെ ശനിയാഴ്ച വൈകിട്ടോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
Keywords: Arrest, Rape, Girl, Youth, Kumbala, Uppala, Love, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







