Jailed | കവര്‍ച മുതല്‍ നരഹത്യാ ശ്രമം വരെ; നിരവധി കേസുകള്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു
Apr 12, 2023, 12:56 IST
കാസര്‍കോട്: (www.kasargodvartha.com) നിരവധി കേസുകള്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎം നൗശാദിനെ (33) തിരെയാണ് നടപടി സ്വീകരിച്ചത്. ഹോസ്ദുര്‍ഗ്, മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കവര്‍ച, നരഹത്യാ ശ്രമം, അടിപിടി, എന്‍ഡിപിഎസ്, അതിക്രമിച്ച് കയറി മുതല്‍ നശിപ്പിക്കല്‍ എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.
പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും സ്വത്തിനും ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചും പൊതുജന സമാധാനത്തിന് ഇപ്പൊഴും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാപ ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായുള്ള നിര്‍ദേശ പ്രകാരമാണ് നൗശാദിനെതിരെ റിപോര്‍ട് സമര്‍പിക്കുകയും ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ ചുമത്തി ജയിലില്‍ അടക്കുക്കുകയും ചെയ്തത്.
Keywords: News, Kasaragod, Kerala, Top-Headlines, Kasaragod-News, Youth, Arrest, Jail, Case, Police, Police Station, Youth arrested and jailed under KAAPA.
< !- START disable copy paste -->