അഞ്ച് മാസം മുമ്പ് വീട് വിട്ട യുവതിയെ വീണ്ടും കാണാതായി; അതേ കാമുകനോടൊപ്പം തന്നെ പോയതാണെന്ന് പൊലീസ്
Oct 14, 2021, 13:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2021) അഞ്ച് മാസം മുമ്പ് വീട് വിട്ട യുവതിയെ വീണ്ടും കാണാതായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് മാസം മുമ്പ് ഒപ്പം പോയ അതേ കാമുകനോടൊപ്പം തന്നെ പോയതാണെന്ന് കണ്ടെത്തി.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ ഷൈനി (35) യെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാണാതായത്. പ്രവാസിയുടെ ഭാര്യയായിരുന്ന ഷൈനി അഞ്ച് മാസം മുമ്പ് നീലേശ്വരത്തിന് സമീപ പ്രദേശത്തെ ലിജീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. രണ്ട് മക്കളുടെ മാതാവായ ഷൈനിയേയും, ലിജീഷിനേയും പിന്നീട് തൃശൂരിൽ നിന്നും ഹോസ്ദുർഗ് പൊലീസ് കണ്ടെത്തിയിരുന്നു.
യുവതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേട് കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ട പ്രകാരം വിട്ടതനുസരിച്ച് ലിജീഷിനൊപ്പം പോയിരുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ യുവതി കാമുകനെതിരെ പരാതിയുമായി ഹൊസ്ദുർഗ് പോലീസിനെ സമീപിച്ചിരുന്നു.
ഇതിനിടെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. വീട്ടുകാർക്കും കുട്ടികൾക്കുമൊപ്പം താമസിച്ചു വരുന്നതിനിടെയാണ് ഇപ്പോൾ ഷൈനിയെ വീണ്ടും കാണാതായിരിക്കുന്നക്കുന്നത്.
പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് വീണ്ടും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. വീട്ടുകാർക്കും പൊലീസിനും യുവതിയെ കുറിച്ച് തുടക്കത്തിൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഷൈനിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു.
ഹൊസ്ദുർഗ് എസ് ഐ കെ പി സതീഷിന്റെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിലാണ് മുമ്പ് ഒളിച്ചോടിയ ലിജീഷിനേയും കാണാതായതായി വ്യക്തമായത്.
Keywords: Kerala, News, Kanhangad, Woman, Missing, Top-Headlines, Police, Case, Investigation, Complaint, Love, Young woman who left home five months ago goes missing again.
< !- START disable copy paste --> 






