Man Died | വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
May 5, 2022, 12:00 IST
ഉദുമ: (www.kasargodvartha.com) വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ അരമങ്ങാനം അമരാവതിയിലെ നെയ്യങ്ങാനത്തെ സുരേന്ദ്രൻ - മാധവി ദമ്പതികളുടെ മകൻ റെജിൻ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ഒരാഴ്ച മുമ്പാണ് എലിവിഷം അകത്ത് ചെന്ന നിലയിൽ റെജിനെ കണ്ടെത്തിയത്. തുടർന്ന് മംഗ്ളുറു, പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ തുടർന്നതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
വിഷം കരളിനെ ബാധിച്ചതിനാൽ കരൾ മാറ്റിവെക്കൽ മാത്രമായിരുന്നു മുന്നിലുള്ള പോംവഴി. ഇതിനായി 50 ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി പണം സമാഹരിക്കുന്നതിന് നാട്ടുകാർ ഒരു സഹായ കമിറ്റിക്ക് രൂപം നൽകിയതിനിടെയാണ് റെജിൻ വിടവാങ്ങിയത്.
സഹോദരൻ: ഷിബിൻ.

Keywords: Uduma, Kerala, News, Top-Headlines, Youth, Hospital, Treatment, College, Kozhikode, Committee, Young man, who was found in critical condition, died.
< !- START disable copy paste -->