city-gold-ad-for-blogger

Walking for Hajj | 8500 ൽ അധികം കിലോ മീറ്റർ സഞ്ചരിച്ച് കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബ് കാസർകോട്ടെത്തി; ഉജ്വല സ്വീകരണം

കാസർകോട്: (www.kasargodvartha.com) മനസിൽ മക്കയുമായി ഹജ്ജിന് കാൽനടയായി പോകുന്ന മലപ്പുറം വളാഞ്ചേരിയിലെ ശിഹാബ് കാസർകോട്ടെത്തി. ആബാലവൃദ്ധം ജനങ്ങൾ ഉജ്വല സ്വീകരണമൊരുക്കിയാണ് ശിഹാബിനെ കാസർകോട്ട് വരവേറ്റത്. പ്രസ് ക്ലബ് ജംക്ഷനിൽ ശിഹാബിനെ കാണുന്നതിനായി വൻ ജനാവലിയെത്തിയിരുന്നു. ഫോടോയെടുത്തും വിശേഷങ്ങൾ പറഞ്ഞും അവർ ഒപ്പം കൂടി.
  
Walking for Hajj | 8500 ൽ അധികം കിലോ മീറ്റർ സഞ്ചരിച്ച് കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബ് കാസർകോട്ടെത്തി; ഉജ്വല സ്വീകരണം

ഇനി കർണാടകയിലേക്ക് കടക്കുമെന്നും ഓരോ ദിവസവും കഴിവിന്റെ പരമാവധി നടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശിഹാബ്‌ കാസർകോട് വാർത്തയോട് പറഞ്ഞു. ഭക്ഷണവും ഉറക്കവും ആരാധനാലയങ്ങളിലും അതത് നാട്ടുകാരുടെ കരുണയിലുമാണ്. വ്യാഴാഴ്ച സുബ്ഹി നിസ്കാരത്തിന് ശേഷമാണ് ശിഹാബ് തന്‍റെ സ്വപ്നയാത്ര ആരംഭിച്ചത്. 300 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന യാത്രയിൽ 8640 കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം സഞ്ചരിക്കുക. വസ്ത്രങ്ങൾ, സ്ലീപിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങൾ മാത്രമാണ് കയ്യിലുള്ളത്.

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്നാണ് ശിഹാബ് യാത്ര തിരിച്ചത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ ഓരോ നാട്ടിലും സ്നേഹവായ്പയോടെ ശിഹാബിനെ വരവേൽക്കുന്ന കാഴ്ചയാണ് കാണുന്നത്. സലാം പറഞ്ഞും പ്രാർഥനകളോടെയും ഇതുവരെ ഒരുപരിചയവുമില്ലാത്തവർ ശിഹാബിന് യാത്രാമംഗളങ്ങൾ നേരുകയാണ് എല്ലായിടത്തും. വിവിധ മസ്‌ജിദ്‌ കമിറ്റികൾ, ക്ലബുകൾ, കൂട്ടായ്‌മകൾ തുടങ്ങിയവരൊക്കെ സ്വീകരിച്ചാനയിക്കുന്നു.

വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നിവിടങ്ങളിലൂടെ സഊദി അറേബ്യയിലേക്ക് പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള വഴികളും തയ്യറാക്കിയിയിയുണ്ട്. കൂടാതെ അഞ്ച്‌ രാജ്യങ്ങളുടെയും വിസയും ശരിയാക്കി. സഊദിയിൽ ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും. നേരത്തെ സഊദിയിൽ ആറു വർഷം ശിഹാബ് ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാട്ടിൽ സൂപർമാർകറ്റ് തുടങ്ങി. ഈ യാത്രയ്ക്ക് ശിഹാബിന് വീട്ടുകാരുടെ മുഴുവൻ പിന്തുണയുണ്ട്. ലബ്ബൈക്ക വിളികളുമായി ശിഹാബ് നടന്നുനടന്ന് നീങ്ങുകയാണ്, മനസിൽ ഒരൊറ്റ ലക്ഷ്യവുമായി.

Keywords:  Young man walking to Mecca for Hajj, Kerala,kasaragod,Hajj,news,Top-Headlines, Man, Press Club, Photo, Karnataka, Walk, Pakistan, Iran, Iraq, Kuwait, Saudi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia