Found Dead | നഗരത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
May 8, 2023, 18:08 IST
കാസര്‍കോട്: (www.kasargodvartha.com) നഗരത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കരയില്‍ താമസക്കാരനും തമിഴ് നാട് ബെള്ളൂര്‍ സ്വദേശിയുമായ ശരവണ്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നായക്സ് റോഡില്‍ കാര്‍ പാര്‍കിംഗ് സ്ഥലത്താണ് ശരവണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മരണത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഭാര്യ: മലര്. മക്കള്‍: ശ്രുതി, ദര്‍ശിനി.

Keywords: Obituary, Found Dead, Kerala News, Malayalam News, Thalangara News, Young man found dead.
< !- START disable copy paste -->