ജീവനക്കാരനെ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Feb 24, 2022, 11:50 IST
അജാനൂർ: (www.kasargodvartha.com 24.02.2022) ജീവനക്കാരനെ ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാണിക്കോത്ത് മഡിയനിലെ കെ എച് എം ആശുപത്രിയിലെ ജീവനക്കാരൻ ചീമേനി കൊടക്കാട് വലിയ പൊയിൽ കരുവത്തോട് സ്വദേശി അഭിജിത് (22) ആണ് മരിച്ചത്.
ആശുപത്രിയുടെ മൂന്നാമത്തെ നിലയിലെ താമസസ്ഥലത്ത് ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഡ്യൂടി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻ കിടന്ന അഭിജിത് രാവിലെ ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ കതകിൽ തട്ടി വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് സഹപ്രവർത്തകർ കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രണ്ടാഴ്ച മുമ്പാണ് അഭിജിത് ഇവിടെ അറ്റൻഡർ ജോലിയിൽ പ്രവേശിച്ചതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. കരുവാത്തോട്ടെ സജീവൻ- ബിന്ദു ദമ്പതികളുടെ മകനാണ്.

Keywords: News, Kerala, Kasaragod, Ajanur, Top-Headlines, Dead, Man, Hospital, Hanged, Dead body, Police, Young man found dead.
< !- START disable copy paste -->