കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Feb 3, 2022, 13:00 IST
കാസർകോട്: (www.kasargodvartha.com 03.02.2022) കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് കെച്ചുവളപ്പിലെ വിനോദ് (32) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് വിനോദിനെ കാണാതായത്. തുടർന്ന് യുവാവിനായി തെരച്ചിൽ നടത്തിവരികയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മിസിങ് കേസെടുത്തിരുന്നു.
അതിനിടയിലാണ് കാസർകോട് നഗരത്തിലെ പഴയ ആസ്ട്രസ് വാച് കംപനിക്ക് സമീപത്തുള്ള കിണറ്റിൽ വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ് മോർടെത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ തട്ടുകട നടത്തിയിരുന്ന വിനോദ് നിലവിൽ ഹൊന്നമൂലയിൽ ബെൽഡിങ് ജോലികൾ ചെയ്തുവരികയ്യായിരുന്നു.
നാരായണൻ - ലക്ഷ്‌മി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുഹാസിനി. മക്കൾ: രിഹാൽ, ഹവനി.

സഹോദരങ്ങൾ: ഭാസ്കരൻ, ശശികല, അനിത, ശൈലജ.
Keywords: News, Kerala, Kasaragod, Man, Dead, Well, Missing, Top-Headlines, General-hospital, Family, Young man found dead in well.
< !- START disable copy paste --> 