city-gold-ad-for-blogger

Arrested | രാത്രി ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും സ്‌കൂടറിന്റെ താക്കോല്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ പ്രതിയെ വീടുവളഞ്ഞ് പിടികൂടി

കാസര്‍കോട്: (KasargodVartha) രാത്രി ഹോടെലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും സ്‌കൂടറിന്റെ താക്കോല്‍ കൈക്കലാക്കി തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവില്‍പോയ പ്രതിയെ വീടുവളഞ്ഞ് പിടികൂടി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എച് എം ജാവേദി(25)നെയാണ് കാസര്‍കോട് എസ് ഐ കെ പി വിനോദും സംഘവും ഉളിയത്തടുക്കയിലെ വാടക വീട് വളഞ്ഞ് പിടികൂടിയത്.

പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ നവംബര്‍ 16ന് രാത്രി 12.30 മണിക്ക് തളങ്കര മാലിക് ദിനാര്‍ ഗേറ്റിന് എതിര്‍വശത്തുള്ള ഹോടെലില്‍ അടുക്കത്ത്ബയലിലെ എസ് രാകേഷും സുഹൃത്തും ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് 'എന്തിനാണിവിടെ ഭക്ഷണം കഴിക്കാനെത്തിയതെന്ന്' ചോദിച്ച് ജാവേദ് അക്രമം അഴിച്ചുവിട്ടത്.

കെ എല്‍ 14 എ ഡി 1706 നമ്പര്‍ സ്‌കൂടറിന്റെ താക്കോല്‍ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി, സ്‌കൂടര്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതി. സ്‌കൂടര്‍ പിന്നീട് തെരുവത്ത് വെച്ച് ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

രാകേഷിന്റെ പരാതിയില്‍ കേസെടുത്ത വിവരം അറിഞ്ഞതോടെ ജാവേദ് എറണാകുളത്തേക്ക് മുങ്ങുകയായിരുന്നു. രണ്ട് ദിവസം മുമ്പ് പ്രതി ഉളിയത്തടുക്കയിലെ വാടകവീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീടുവളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച (14.12.2023) ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Arrested | രാത്രി ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും സ്‌കൂടറിന്റെ താക്കോല്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ പ്രതിയെ വീടുവളഞ്ഞ് പിടികൂടി

Arrested | രാത്രി ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും സ്‌കൂടറിന്റെ താക്കോല്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ പ്രതിയെ വീടുവളഞ്ഞ് പിടികൂടി

Keywords: Young Man, Assaulted, Inside, Hotel, Eat, Food, Youth, Arrested, Complaint, Kasargod News, Scooter, Mobile Phone, Complaint, Absconding, House

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia