Young man arrested | മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; 'പിടിയിലായത് കാസർകോട്ടേക്ക് എംഡിഎംഎ എത്തിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാനി'
May 23, 2022, 21:29 IST
കാസർകോട്: (www.kasargodvartha.com) മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ് കബീർ എന്ന നൈൻറ്റി കബീർ (22) ആണ് അറസ്റ്റിലായത്. ഗോവയിൽ നിന്നും കാസർകോട് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിൽ പെട്ട പ്രധാനിയാണ് കബീറെന്ന് പൊലീസ് പറഞ്ഞു.
അഞ്ച് ഗ്രാം എംഡിഎംഎ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായി കാസർകോട് നഗരത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കത്തിയും കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ തിരച്ചിലിന് ശേഷം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
കഞ്ചാവും എംഡിഎംഎയും കടത്തിയതിന് നേരത്തെ കാസർകോട് എക്‌സൈസിൽ കബീറിനെതിരെ കേസുണ്ട്. ജ്വലറി ജീവനക്കാരെ കൂട്ടുപിടിച്ച് ജ്വലറിയിൽ മോഷണം നടത്തി ആ പണം മയക്കുമരുന്ന് വാങ്ങാൻ ഉപയോഗിച്ചെന്ന കേസും കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ നിലവിലുണ്ട്.
കാസർകോട് ഇൻസ്‌പെക്ടർ അജിത് കുമാർ, എസ് ഐ വിഷ്ണു പ്രസാദ്, രഞ്ജിത്, ചന്ദ്രൻ, മധു, ജെയിംസ്, സജിത്, ഡ്രൈവർ ഉണ്ണി, ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാർ, ഷജീഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.

Keywords: News, Kerala, Kasaragod, Top-Headlines, MDMA, Drugs, Arrest, Police, Young man arrested with MDMA.
< !- START disable copy paste -->