ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ലഹരിയിൽ മുക്കാൻ മാഫിയ സംഘങ്ങൾ; വലവിരിച്ച് പൊലീസും എക്സൈസും; റെയിഡിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
Dec 25, 2021, 18:16 IST
കാസർകോട്: (www.kasargodvartha.com 25.12.2021) ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾ ലഹരിയിൽ മുക്കാൻ മാഫിയ സംഘങ്ങൾ രംഗത്ത്. ലഹരി ഇടപാടുകാർക്കായി വലവിരിച്ച് പൊലീസും എക്സൈസും കാത്തിരിക്കുന്നു. റെയിഡിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. 3.29 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എം കെ നിയാസിനെ (30) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നീലേശ്വരം എക്സൈസ് റേൻജ് ഇൻസ്പെക്ടർ കെ ആർ കലേശനും സംഘവും നടത്തിയ വാഹന പരിശോധനയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.25 ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. 1.79 ഗ്രാം എംഡിഎംഎ, കെഎൽ 60 ആർ 3414 നമ്പർ ഹോൻഡ ഡിയോ സ്കൂടെറിലും, 1.50 ഗ്രാം എംഡിഎംഎ കൈവശവുമായി ആകെ 3.29 ഗ്രാം ലഹരിമരുന്ന് കടത്തി കൊണ്ടുവന്നതിനാണ് നിയാസിനെ അറസ്റ്റ് ചെയ്തത്. നർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരം കേസെടുത്തു.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എ ബി അബ്ദുല്ല, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത് എം വി, പ്രസാദ് എം എം, പ്രദീഷ് കെ, എക്സൈസ് ഡ്രൈവർ മൈകിൾ ജോസഫ് എന്നിവർ ഉണ്ടായിരുന്നു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ പിടിയിലായ യുവാവെന്ന് എക്സൈസ് സംശയിക്കുന്നു.
ബെംഗ്ളൂറിൽ നിന്നാണ് പ്രധാനമായും മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ബെംഗ്ളുറു മയക്കുമരുന്നിൻ്റെ ദക്ഷിണേന്ത്യയിലെ ഹബായി മാറിക്കഴിഞ്ഞുവെന്നും കോടികളുടെ മയക്കുമരുന്ന് ഇടപാടുകളാണ് ഇവിടെ നടക്കുന്നതെന്നുമാണ് പറയുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് മാഫിയയാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന ആരോപണമുണ്ട്.
കോളജ് വിദ്യാർഥികളും മറ്റും തന്നെ കടത്തുകാരാകുന്നത് കൊണ്ട് പലപ്പോഴും മയക്കുമരുന്ന് പിടികൂടിയാൽ പ്രധാന വിതരണക്കാരെയും അവരുടെ ബോസുമാരെയും കണ്ടെത്താൻ കഴിയാറില്ല.
Keywords: Kasaragod, Kerala, News, Christmas, Christmas Celebration, Police, Raid, Excise, Arrest, Liquor, Drugs, MDMA, College, Student, Young man arrested with MDMA.
< !- START disable copy paste -->