കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുന്നതിനിടെ
Dec 20, 2021, 23:02 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2021) കാസർകോട്ട് വീണ്ടും ലഹരി മരുന്ന് പിടികൂടി. കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുജീബ് (39) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. കാസര്‍കോട് ടൗണ്‍ എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
കുമ്പള ഭാഗത്ത് നിന്ന് വന്ന ബസിൽ കറന്തക്കാട് ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മംഗ്ളൂറിൽ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങിയ ശേഷം ചില്ലറയായി വിൽപന നടത്തുകയാണ് ഇയാളെന്നും മുമ്പും ലഹരി കടത്തിന് പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ ഞായറാഴ്ച പുലർചെ കാഞ്ഞങ്ങാട്ട് അറസ്റ്റിലായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി ലഹരിമരുന്ന് കടത്തുന്നതായി സമീപകാല അറസ്റ്റുകൾ തെളിയിക്കുന്നു. പുതുവർഷ, ക്രിസ്തുമസ് ആഘോഷങ്ങൾ പ്രമാണിച്ച് ലഹരിക്കടത്ത് തടയാൻ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Keywords: Kerala, News, Kasaragod, Arrest, Police, Case, Man, Railway station, Top-Headlines, Young man arrested with cannabis.