നിർത്തിയിട്ട സ്കൂടെറും അതിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും മോഷ്ടിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Nov 15, 2021, 14:28 IST
കാസർകോട്: (www.kasargodvartha.com 15.11.2021) നിർത്തിയിട്ട സ്കൂടെറും അതിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും മോഷ്ടിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശി വിനേഷ് കെ കെയാണ് അറസ്റ്റിലായത്.
കുഡ്‌ലു ബട്ടംപാറയിലെ ആര്യ ഷോപിങ് കോംപ്ലക്‌സിന് മുന്നിൽ നിർത്തിയിട്ടിരുന്ന മീപ്പുഗുരിയിലെ രാജേഷിന്റെ ആക്ടീവ സ്കൂടെറും 50000 രൂപയും നവംബർ ഏഴിന് രാവിലെ 10 നും 12 നും ഇടയിൽ മോഷ്ടിച്ചെന്നാണ് പരാതി. സ്‌കൂടെർ പിന്നീട് നുള്ളിപ്പാടിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
രാജേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ് ഐ വിഷ്ണുപ്രസാദ്, അൻസാർ, സാജു ഇരിട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, News, Top-Headlines, Youth, Arrest, Police, Case, Theft, Scooter, Cash, Kudlu, Complaint, Investigation, Young man arrested in case of stealing Rs 50,000 and scooter.
< !- START disable copy paste -->