Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവ ഖത്വീബ് ശിഹാബ് ബദ്‌രി നിര്യാതനായി
Mar 31, 2024, 10:36 IST
ബദിയഡുക്ക: (KasargodVartha) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവ ഖത്വീബ് ശിഹാബ് ബദ്‌രി (38) നിര്യാതനായി. കർണാടക കൊടഗ് ജില്ലയിലെ ചട്ടലി സ്വദേശിയും ബദിയഡുക്ക ബാറഡുക്കയിൽ താമസക്കാരനുമാണ്. ഒരു വർഷത്തോളമായി അസുഖ ബാധിതനായിരുന്നു.
തായലങ്ങാടി, ബദിയടുക്ക, സുള്ള്യ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഖത്വീബായും മദ്റസ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലുള്ളവരുമായി അടുത്ത ബന്ധം വെച്ച് പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു.
ഭാര്യ: ഹഫ്‌സത്. മക്കൾ: മുഹമ്മദ് സിനാൻ, നാഫിയ, നാദിയ (വിദ്യാർഥികൾ). ഉച്ചയ്ക്ക് 12 മണിയോടെ ബദിയഡുക്ക ദാറുൽ ഇഹ്സാൻ ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ: ഹഫ്‌സത്. മക്കൾ: മുഹമ്മദ് സിനാൻ, നാഫിയ, നാദിയ (വിദ്യാർഥികൾ). ഉച്ചയ്ക്ക് 12 മണിയോടെ ബദിയഡുക്ക ദാറുൽ ഇഹ്സാൻ ഖബർസ്ഥാനിൽ ഖബറടക്കും.