Kashmir Fare | വെറും 1070 രൂപയ്ക്ക് നിങ്ങളുടെ ബഡ്ജറ്റിലൊതുങ്ങുന്ന ചെലവ് കുറഞ്ഞ യാത്ര; സ്വപ്നവും സ്വര്‍ഗവും കൂടിച്ചേരുന്ന കശ്മീര്‍ കാണാന്‍ കേരളത്തില്‍ നിന്ന് ട്രെയിന്‍ വഴിയും പോകാം
Jan 24, 2024, 14:55 IST
തിരുവനന്തപുരം: (KasargodVartha) യാത്രകള്‍ ഹരമാക്കിയവര്‍ക്ക് കേരളത്തില്‍ നിന്നും കശ്മീരിലേക്ക് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര മാര്‍ഗം ട്രെയിന്‍ തന്നെയാണ്. എന്നാല്ല്‍ കേരളത്തില്‍ നിന്നും കശ്മീരിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസുള്ള കാര്യം നിങ്ങള്‍ക്കറിയാമോ? കന്യാകുമാരി-കത്ര ഹിമസാഗര്‍ എക്‌സ്പ്രസില്‍ നിങ്ങള്‍ക്ക് കേരളത്തില്‍നിന്ന് സ്വപ്നവും സ്വര്‍ഗവും കൂടിച്ചേരുന്ന ജമ്മുവിലെത്താം.
പച്ചപ്പുല്‍മേടുകളും മഞ്ഞ് പൊതിഞ്ഞ മലനിരകളും ദാല്‍ തടാകവും ഗ്രാമങ്ങളെ ചുറ്റികടന്ന് പോകുന്ന നദികളും അതിന്റെ തീരവും ആപിള്‍ മരങ്ങളും ഒക്കെയുള്ള കശ്മീര്‍ പോകറ്റ് കാലിയാകാതെ കണ്ടുവരാം. തിരുവനന്തപുരത്തുനിന്ന് കയറിയാല്‍ നേരെ ജമ്മുവില്‍ ചെന്നിറങ്ങാം.
ഹിമസാഗര്‍ എക്‌സ്പ്രസ് (16317/16318) ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലൊന്നാണ് കന്യാകുമാരിയില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് പോകുന്ന ഹിമസാഗര്‍ എക്‌സ്പ്രസ്. 12 സംസ്ഥാനങ്ങള്‍ കടന്ന്, 3715 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ സര്‍വീസാണിത്. എല്ലാ വെള്ളിയാഴ്ചയും കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന വണ്ടി ജമ്മുതാവിയില്‍നിന്ന് എല്ലാ തിങ്കളാഴ്ചയുമായിരിക്കും പുറപ്പെടുക.
തിരുവനന്തപുരം-കശ്മീര്‍ യാത്ര: തിരുവനന്തപുരത്ത് വൈകിട്ട് 4.05ന് എത്തിച്ചേരുന്ന ട്രെയിനില്‍ 66 മണിക്കൂര്‍ 30 മിനിറ്റാണ് കശ്മീരിലേക്കുള്ള യാത്രാ സമയം. തിരുവനന്തപുരത്ത് നിന്ന് സ്ലീപറിന് 1070 രൂപയും എസി ത്രി ടയറിന് 2765 രൂപയും എസി ടൂ ടയറിന് 4095 രൂപയും ആണ് നിരക്ക്. കശ്മീരില്‍ നിന്നും തിരികെ വരുമ്പോള്‍ ചൊവ്വാഴ്ച പുറപ്പെടുന്ന യാത്ര വ്യാഴാഴ്ച രാത്രി 11.20ന് കന്യാകുമാരിയിലെത്തും. 71 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം.
കേരളത്തില്‍ 11 സ്റ്റോപുകളാണ് ഹിമസാര്‍ എക്‌സ്പ്രസിനുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജംങ്ഷന്‍, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംങ്ഷന്‍ എന്നിവയാണ് കേരളത്തില്‍ നിര്‍ത്തുന്ന സ്റ്റേഷനുകള്‍. കേരള, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ഇത് സഞ്ചരിക്കും. ആകെ നിര്‍ത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 69 ആണ്.
കന്യാകുമാരിയില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ഹിമസാഗര്‍ എക്‌സ്പ്രസ് 68 മണിക്കൂര്‍ 20 മിനിറ്റ് യാത്ര ചെയ്ത് തിങ്കളാഴ്ച രാവിലെ 10:35 ന് ശ്രീമാതാ വൈഷ്‌ണോദേവീ കത്ര സ്റ്റേഷനിലെത്തും. കന്യാകുമാരിയില്‍ നിന്നുള്ള യാത്രയ്ക്ക് സ്ലീപറിന് 1080 രൂപയും എസി ത്രി ടയറിന് 2785 രൂപയും എസി ടൂ ടയറിന് 4130 രൂപയും ആണ് നിരക്ക്. ജമ്മു കശ്മീരില്‍ കത്വാ, സാംബാ, ജമ്മു താവി, ഉദ്ദംപൂര്‍, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര എന്നിങ്ങനെ അഞ്ച് സ്റ്റോപുകളാണുള്ളത്. ജമ്മു താവിയില്‍ ഇറങ്ങിയ ശേഷം ഇവിടുന്ന് ബസ് മാര്‍ഗം കശ്മീരിലേക്ക് പോകാം, ശ്രീനഗറിന് ജമ്മു താവിയില്‍ നിന്ന് എട്ടു മണിക്കൂര്‍ ദൂരം ബസില്‍ സഞ്ചരിക്കണം.

Keywords: News, Kerala, Kerala-News, Travel&Tourism, National-Tourism-Day, Travel, Jammu, Kerala, Train, Direct, Train, Himsagar Express, Timings, Stops, Routes, You can travel to Jammu from Kerala with this direct train.