city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Worms | ഈ വഴികളിലൂടെ കുട്ടികളിലെ വിരശല്യം തിരിച്ചറിയാം

കൊച്ചി: (KVARTHA) കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് വിരശല്യം. അധികവും കുട്ടികളിലാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കണ്ട് വരുന്നത്. വ്യക്തി ശുചിത്വം കുറഞ്ഞവരിലും അമിതമായി പുറത്ത് നിന്നും ആഹാരം കഴിക്കുന്നവരിലും വിരശല്യം കണ്ട് വരാറുണ്ട്.

അമിതമായി മധുര പലഹാരങ്ങള്‍ കഴിക്കുന്നതും വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും വിരശല്യത്തിന് കാരണമാണ്. കുട്ടികള്‍ ചിലപ്പോള്‍ മണ്ണിലും മറ്റും കളിച്ചതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകിയില്ലെങ്കില്‍ അതും വിരശല്യം ഉണ്ടാകുന്നതിന് ഒരു കാരണമാണ്.

Worms | ഈ വഴികളിലൂടെ കുട്ടികളിലെ വിരശല്യം തിരിച്ചറിയാം

*വിരശല്യം വന്നാലുള്ള ബുദ്ധിമുട്ടുകള്‍

കൊച്ചു കുട്ടികളെ ബാധിക്കുന്ന പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും മനസിലാക്കാന്‍ പ്രയാസമാണ്. സമയബന്ധിതമായി വിരശല്യം കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതുമാണ്. മറിച്ചായാല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*വിരശല്യത്തിന്റെ ലക്ഷണങ്ങള്‍

കുട്ടികളിലെ പൃഷ്ടഭാഗത്ത് ചൊറിച്ചില്‍, ചുവപ്പുനിറം എന്നിവയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് വിരശല്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇതോടൊപ്പം തന്നെ കുട്ടിയില്‍ വിശപ്പില്ലായ്മ, ഭക്ഷണം കഴിച്ചതിന് ശേഷം വയര്‍ വല്ലാതെ വീര്‍ത്തുകെട്ടി വരുന്നതും നോക്കാവുന്നതാണ്. കാരണം ദഹനമില്ലായ്മയും, ഗ്യാസും എല്ലാം വിരശല്യത്തിന്റെ ലക്ഷണമായി കണക്കാക്കാം.

എപ്പോഴും കുട്ടിയില്‍ വായ്‌നാറ്റം, കൂടെക്കൂടെ വയറിളക്കവും തളര്‍ച്ചയും, ഛര്‍ദിയും പിടിപെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുക. വിരശല്യമാകാം കാരണം. കുട്ടികള്‍ വയറുവേദനിക്കുന്നുവെന്ന് പറയുന്നുവെങ്കിലും സൂക്ഷിക്കേണ്ടതാണ്. വിരശല്യമുണ്ടെങ്കില്‍ വയറുവേദനയും വരാം.

വിരശല്യം രൂക്ഷമായാല്‍ കുട്ടികളില്‍ വണ്ണം വയ്ക്കാത്ത അവസ്ഥ, ഡ്രൈ ഐസ് (കണ്ണുകള്‍ നീരില്ലാതെ വരണ്ടുപോവുക)- ഇത് വൈറ്റമിന്‍ എ വല്ലാതെ കുറയുന്നത് മൂലമാണ് സംഭവിക്കുന്നത്, വിളര്‍ചയുടെ ലക്ഷണങ്ങളായ അസ്വസ്ഥത- തളര്‍ച്ച, പോഷകക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം കാണാം. പെണ്‍കുട്ടികളിലാണെങ്കില്‍ വിരശല്യം വല്ലാതെ ആയാല്‍ യോനിയില്‍ നിന്ന് ഡിസ്ചാര്‍ജ് വരാം. യോനിയുടെ അകത്തേക്കായി ചൊറിച്ചിലും അനുഭവപ്പെടാം. ഇക്കാര്യങ്ങളും മുതിര്‍ന്നവര്‍ സൂക്ഷിക്കുക.

വിരശല്യം വന്നാല്‍ മലദ്വാരത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം. അതുപോലെ തന്നെ അമിതമായി ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങും. ആഹാരം കഴിച്ച് വയര്‍ നിറഞ്ഞാലും വീണ്ടും കുറച്ച് സമയം കഴിയുമ്പോള്‍ വിശപ്പ് തോന്നുക. വയറുവേദന, വയറിളക്കം, ഛര്‍ദി, പനി, കഫക്കെട്ട് എന്നിവയൊക്കെ ലക്ഷണങ്ങളാണ്.

വിരശല്യം ഉള്ളവരില്‍ രക്തക്കുറവും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും കാണപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഗുരുതരമാകുന്നതിന് മുന്‍പ് തന്നെ ഡോക്റെ കണ്ട് മരുന്ന് കഴിക്കേണ്ടതാണ്.

ഇതുകൂടാതെ വീട്ടില്‍ തന്നെ തുടക്കത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. അത് എന്താണെന്ന് നോക്കാം.

*തൈര്

തൈര് കഴിക്കുന്നതുവഴി വിരശല്യം മാറ്റി എടുക്കാം. തൈര് പ്രോബയോട്ടിക് റിച്ച് ഫുഡ് ആയതിനാല്‍ തന്നെ വയര്‍ നല്ലപോലെ ക്ലീനാക്കി എടുക്കാന്‍ സഹായിക്കുന്നു. ചിലര്‍ തൈരില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കാറുണ്ട്. എന്നാല്‍, വിരശല്യമുള്ളപ്പോള്‍ ഇത്തരത്തില്‍ തൈര് നല്‍കാന്‍ പാടില്ല. തൈര് പച്ചയ്ക്ക് ഉപ്പ് പോലും ചേര്‍ക്കാതെ ആഹാരത്തിന്റെ കൂടെ നല്‍കുന്നത് നല്ലതായിരിക്കും.

*പപ്പായയുടെ കുരു

പപ്പായ പോലെ തന്നെ പപ്പായയുടെ കുരുവും ആരോഗ്യത്തിന് വളരെ നല്ലതാണ്. വയറ്റില്‍ നിന്നും വിരശല്യം അകറ്റാന്‍ പപ്പായയുടെ കുരു നല്ലതാണ്. ഇതില്‍ കാര്‍പെയ്ന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ഇത് ദഹനം കൃത്യമായി നടക്കാനും വയര്‍ ക്ലീന്‍ ചെയ്യാനും സഹായിക്കുന്നുണ്ട്.

ദഹനം കൃത്യമായി നടക്കുന്നതിനാല്‍ തന്നെ വയര്‍ ക്ലീനാവുകയും കൃത്യമായി ശോചനം ഉണ്ടാവുകയും ചെയ്യുന്നു. ഇത് വിരശല്യം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. കുട്ടികള്‍ പപ്പായയുടെ കുരു നേരിട്ട് കൊടുത്താല്‍ കഴിക്കില്ലെങ്കില്‍ ചതച്ചതിന് ശേഷം തേനില്‍ ചാലിച്ച് കൊടുക്കാം. അല്ലെങ്കില്‍ പപ്പായയുടെ നീരില്‍ തന്നെ ഇവ ചതച്ച് കൊടുക്കാവുന്നതാണ്.

*പൈനാപ്പിള്‍

പൈനാപ്പിളില്‍ എന്‍സൈം ആയ ബ്രോമെലെയ്ന്‍ അടങ്ങിയിരിക്കുന്നു. ഇത് വിരശല്യം ഒഴിവാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് വിരശല്യത്തിന്റെ ലക്ഷണം ഉണ്ടെങ്കില്‍ പൈനാപ്പിള്‍ വാങ്ങി കഴിക്കാന്‍ കൊടുക്കാവുന്നതാണ്. ചെറിയ കഷ്ണങ്ങളാക്കി കൊടുക്കുന്നത് നന്നായിരിക്കും. മധുരം ചേര്‍ക്കാതെ ജ്യൂസ് അടിച്ചും നല്‍കാം. മധുരം ചേര്‍ക്കുന്നത് വിരശല്യം വര്‍ധിക്കുന്നതിന് കാരണമാകും. കുട്ടിക്ക് പൈനാപ്പിള്‍ അലര്‍ജി ആണെങ്കില്‍ കൊടുക്കരുത്.

*കാരറ്റും ബീറ്റ്റൂട്ടും

ആന്റിഓക്സിഡന്റ്സ് അടങ്ങിയ പച്ചക്കറികള്‍ ആണ് കാരറ്റും ബീറ്റ്റൂട്ടും. കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും അണുബാധകളും വിരശല്യങ്ങളും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

ഈ പച്ചക്കറികളില്‍ നാരുകളുടെ സാന്നിധ്യവും ഉണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്നതില്‍ തന്നെ വയര്‍ ക്ലീന്‍ ആക്കാന്‍ ഇവ നല്ലതാണ്. കുട്ടികളില്‍ വിരശല്യം കണ്ടെത്തിയാല്‍ ആദ്യം കാരറ്റ് കഴിക്കാന്‍ നല്‍കാം. അല്ലെങ്കില്‍ ബീറ്റ്റൂട്ടും കാരറ്റും ജ്യൂസ് അടിച്ചും കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

*മറ്റ് മാര്‍ഗങ്ങള്‍

വിരശല്യം ഒഴിവാക്കാന്‍ വൃത്തി അത്യാവശ്യമാണ്. കൈകള്‍ കഴുകി വൃത്തിയാക്കുകയും നഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും വേണം.. നല്ലപോലെ വേവിച്ചതും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്തതുമായ ആഹാരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

തിളപ്പിച്ച് ചൂടാറിയ വെള്ളം മാത്രം നല്‍കണം. മഴക്കാലത്തെല്ലാം പല സ്ഥലത്ത് നിന്നും വെള്ളം ഒഴുകി എത്തുന്നതിനാല്‍ വിരകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളം തിളപ്പിക്കാതെ കുടിക്കരുത്. ഇത് കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും പാലിക്കണം.

Keywords: Worm infestation bothering your kid? Check out these natural deworming remedies, Kochi, News, Worm Infestation, Kids, Health Tips, Health, Food, Cleaning, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia