city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tuberculosis Day | ലോക ക്ഷയരോഗ ദിനാചരണം നാടെങ്ങും ആചരിച്ചു; ബോധവത്കരണ ക്ലാസ്, ഭക്ഷ്യ കിറ്റ് വിതരണം അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com) ലോക ക്ഷയരോഗ ദിനാചരണം വിവിധ പരിപാടികളോടെ ജില്ലയിലെങ്ങും ആചരിച്ചു. ക്ഷയരോഗത്തിന് കാരണമായ മൈകോ ബാക്ടീരിയം ട്യൂബര്‍ക്യൂ ലോസീസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയതിന്റെ വാര്‍ഷിക ദിനത്തിലാണ് ലോക ക്ഷയരോഗ ദിനാചരണമായി ആചരിച്ച് വരുന്നത്. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ച് നീക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിന സന്ദേശം. 2025ഓട് കൂടി ക്ഷയരോഗമുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ, പൊതു, സ്വാകാര്യ പങ്കാളിത്തത്തോടെ തീവ്രയത്‌നം നടത്തുകയാണ്. ഈ യഞ്ജത്തില്‍ ജില്ലയിലെ മുഴുവനാളുകളും പങ്കാളികളാകണമെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എവി രാംദാസ് അറിയിച്ചു.
                   
Tuberculosis Day | ലോക ക്ഷയരോഗ ദിനാചരണം നാടെങ്ങും ആചരിച്ചു; ബോധവത്കരണ ക്ലാസ്, ഭക്ഷ്യ കിറ്റ് വിതരണം അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

കാഞ്ഞങ്ങാട്: ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടന്ന ക്ഷയരോഗ ദിനാചരണ പരിപാടികള്‍ പരപ്പ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ടികെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ ജില്ലാ ടിബി ഓഫീസര്‍മാരായ ഡോ. സിറിയക് ആന്റണി, ഡോ. രവി പ്രസാദ്, എസ്ടിഎസ്മാരായ പിവി രാജേന്ദ്രന്‍, സി സുകുമാരന്‍, എകെ ബാലന്‍, ഡോട്‌സ് പ്രൊവൈഡര്‍മാര്‍, ക്ഷയരോഗ നിര്‍മാര്‍ജജന പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹ സേവനങ്ങള്‍ കാഴ്ചവെച്ചവര്‍, ക്ഷയരോഗമുക്തരായ ടിബി ചാമ്പ്യന്മാര്‍ എന്നിവരെ ആദരിച്ചു.

ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ മെഡികല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഷോര്‍ട് വീഡിയോ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ബേഡഡുക്ക താലൂക് ആശുപത്രി, പടന്ന കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. രാവിലെ ചുള്ളിക്കര ജംഗ്ഷനില്‍ നടന്ന റാലി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഫ്ളാഗ് ഓഫ് ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അമീര്‍ പള്ളിക്കല്‍ വിശിഷ്ടാതിഥിയായി.

ജെനറല്‍ ആശുപത്രിയില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു.
               
Tuberculosis Day | ലോക ക്ഷയരോഗ ദിനാചരണം നാടെങ്ങും ആചരിച്ചു; ബോധവത്കരണ ക്ലാസ്, ഭക്ഷ്യ കിറ്റ് വിതരണം അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കാസര്‍കോട്: ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി ജെനറല്‍ ആശുപത്രിയില്‍ പതാക ഉയര്‍ത്തലും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. എ ജമാല്‍ അഹ്മദ് പതാക ഉയര്‍ത്തി. ഡോ. എഎ അബ്ദുല്‍ സത്താര്‍ ക്ലാസെടുത്തു. ഡെപ്യൂടി നഴ്‌സിംഗ് സൂപ്രണ്ടന്റ് മിനി ജോസഫ് നന്ദി പറഞ്ഞു

ബോധവത്കരണ പരിപാടിയുമായി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്: ക്ഷയ രോഗത്തെപ്പറ്റി അവബോധം ഉണ്ടാക്കി രോഗത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയ രോഗ നിര്‍മാര്‍ജന ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ബോധവത്കരണ പരിപാടി നടത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ കെവി സുജാത ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്ഷയ രോഗ നിര്‍മാര്‍ജന പ്രതിജ്ഞയെടുത്തു. ക്ഷയ രോഗത്തെ ചെറുക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അതിന് കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും കെവി സുജാത പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ലത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെവി മായാകുമാരി, കൗണ്‍സിലര്‍മാരായ കെവി സുശീല, ടിവി സുജിത്ത് കുമാര്‍, കെ രവീന്ദ്രന്‍, സൗദാമിനി, പി വീണ, നഗരസഭ സെക്രടറി പി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

കുമ്പളയില്‍ ടിബി രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു
              
Tuberculosis Day | ലോക ക്ഷയരോഗ ദിനാചരണം നാടെങ്ങും ആചരിച്ചു; ബോധവത്കരണ ക്ലാസ്, ഭക്ഷ്യ കിറ്റ് വിതരണം അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കുമ്പള: ലോക ക്ഷയരോഗ ദിനത്തില്‍ കുമ്പള ഗ്രാമപഞ്ചായതിലെ മരുന്ന് കഴിക്കുന്ന ക്ഷയ രോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത് പ്രസിഡന്റ് താഹിറ യൂസഫ് ആരിക്കാടി പി എച് സി മെഡികല്‍ ഓഫീസര്‍ ഡോ. സ്മിത പ്രഭാകരന് ഭക്ഷ്യകിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായതില്‍ ക്ഷയരോഗത്തിന് മരുന്നു കഴിക്കുന്ന 17 രോഗികള്‍ക്ക് 3500 രൂപ വിലയുള്ള ഓരോ കിറ്റുകളാണ് നല്‍കുന്നത്.
ഗ്രാമപഞ്ചായതിന്റെ പ്ലാന്‍ ഫണ്ടില്‍ പദ്ധതിവെച്ചാണ് കിറ്റുകള്‍ നല്‍കുന്നത്.

മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് വിലയിരുത്താനും, കഫ പരിശോധന ഇടവേളകളില്‍ നടത്തി രോഗ പകര്‍ച തടയാനും പദ്ധതി ലക്ഷ്യമിടുന്നു. വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിത ചെയര്‍പേഴ്‌സണ്‍ നസീമ ഖാലിദ്, പഞ്ചായത് മെമ്പര്‍ അന്‍വര്‍ ഹുസൈന്‍, കുമ്പള സി എച് സി മെഡികല്‍ ഓഫീസര്‍ ഡോ. കെ ദിവാകര റൈ, ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. മെഡികല്‍ ഓഫീസര്‍ ഡോ. സ്മിത പ്രഭാകരന്‍ സ്വാഗതവും, ജെഎച്‌ഐ നൂര്‍ജഹാന്‍ നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി.
           
Tuberculosis Day | ലോക ക്ഷയരോഗ ദിനാചരണം നാടെങ്ങും ആചരിച്ചു; ബോധവത്കരണ ക്ലാസ്, ഭക്ഷ്യ കിറ്റ് വിതരണം അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

മഞ്ചേശ്വരം: ലോക ക്ഷയ രോഗ ദിനത്തോടനുബന്ധിച്ച് മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. മെഡികല്‍ ഓഫീസര്‍ ഡോ. ഐശ്വര്യ പതാക ഉയര്‍ത്തി. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുഞ്ഞി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ. മിഥുന്‍ മോഹന്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ ലിയാഖത് അലി ക്ലാസെടുത്തു. അഖില്‍ കെ, വിപിന്‍ രാജ് സംസാരിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, World Tuberculosis Day observed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia