Hearing | ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ വനിതാ കമീഷന്‍; പബ്ലിക് ഹിയറിംഗ് ശനിയാഴ്ച കാഞ്ഞങ്ങാട്ട്
Nov 24, 2023, 22:14 IST
കാസര്‍കോട്: (KasargodVartha) കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ശനിയാഴ്ച (25.11.2023) രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി, വ്യവസായി ഏകോപന സമിതി ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കാസര്‍ഗോഡ് ജില്ലാ ജാഗ്രതാ സമിതി മെമ്പര്‍ എം. സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ട്രാന്‍സ് മെമ്പര്‍ സാജിദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പി.വി. ശോഭന, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.

Keywords: Women's Commission, Public Hearing, Malayalam News, Kerala News, Kasaragod News, Kanhangad News, Women's Commission Public Hearing on Saturday in Kanhangad.
< !- START disable copy paste -->