city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എൽഡിഎഫ് സർകാരിനെ താഴെയിറക്കാൻ വനിതകളെ സജ്ജരാക്കണം - ജയന്തി രാജൻ; തെരെഞ്ഞെടുപ്പിനൊരുങ്ങി കാഞ്ഞങ്ങാട് മണ്ഡലം വനിതാലീഗ് കൺവെൻഷൻ

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.03.2021) മക്കളുടെ നല്ല ഭാവി പ്രതീക്ഷിക്കുന്ന കേരളത്തിലെ അമ്മമാർ പിണറായി വിജയനെയും കൂട്ടരെയും താഴെയിറക്കാൻ ശക്തമായി പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ വാർഡ് തലം വരെ  വരെ വനിതകളെ സജ്ജരാക്കണമെന്നും വനിതാ ലീഗ് ദേശീയ സെക്രടറി ജയന്തി രാജൻ ആവശ്യപ്പെട്ടു. അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ സ്വജനപക്ഷപാതവും, അഴിമതിയും, അരാജകത്വവും കൊണ്ട് കേരള യുവതയെ എൽഡിഎഫ് സർകാർ സമരത്തിലേക്ക് നയിച്ചെന്നും അവർ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജയന്തി രാജൻ. 

എൽഡിഎഫ് സർകാരിനെ താഴെയിറക്കാൻ വനിതകളെ സജ്ജരാക്കണം - ജയന്തി രാജൻ; തെരെഞ്ഞെടുപ്പിനൊരുങ്ങി കാഞ്ഞങ്ങാട് മണ്ഡലം വനിതാലീഗ് കൺവെൻഷൻ

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ജാഫർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി പി നസീമ ടീചെർ, മുസ്ലിം ലീഗ്  ആക്ടിംഗ് ജനറൽ സെക്രടറി എ സി എ ലത്വീഫ്, ട്രഷറർ സി എം ഖാദർ ഹാജി, മണ്ഡലം വൈസ് പ്രസിഡൻ്റ് മുസ്തഫ തായന്നൂർ,  മുജീബ് മെട്രോ, വനിതാലീഗ് നേതാക്കളായ ഖൈറുന്നീസ, സുമയ്യ ടി കെ, കുഞ്ഞാമിന സി, അനീസ ഹംസ, ഹാജറ  ചിത്താരി, റസിയ പടന്നക്കാട്, സഫീറ ഹുസൈൻ, ജുവൈരിയ കൊന്നക്കാട്, യൂത്ലീഗ് മണ്ഡലം പ്രസിഡൻ്റ് സന മാണിക്കോത്ത്, ജന. സെക്രടറി ആസിഫ്, എം എസ് എഫ് പ്രസിഡണ്ട് ജംശീദ് കുന്നുമ്മൽ, യാസിൻ മീനാപീസ്, ശീബ ഉമർ പ്രസംഗിച്ചു.


Keywords: Government, Ldf, Pinarayi Vijayan, Mulsim League, Convention, Kerala, Kasaragod, Kanhangad, Women's, President, Women must be equipped to bring down LDF government - Jayanthi Rajan;  Kanhangad constituency women's league convention ready for elections

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia